Published: November 12, 2025 02:57 PM IST
1 minute Read
കൊൽക്കത്ത ∙ ഒരുവശത്ത് ബാറ്റിങ്ങിന്റെ മാറ്റുകൂട്ടാൻ ശ്രമിക്കുന്ന ടീം ഇന്ത്യ, മറുവശത്ത് ബോളർമാരുടെ കരുത്ത് പരീക്ഷിക്കുന്ന ദക്ഷിണാഫ്രിക്ക; രണ്ടു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി കൊൽക്കത്ത ഈഡൻ ഗാർഡൻസ് ഗ്രൗണ്ടിൽ പരിശീലനത്തിന് എത്തിയ ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളുടെ ആദ്യ സെഷനുകൾ ഇപ്രകാരമായിരുന്നു.
ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ തുടങ്ങിയ മുൻനിര ബാറ്റർമാരാണ് ഇന്നലെ നെറ്റ്സിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത്. സ്പിന്നർമാരായ രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവർക്കെതിരെയായിരുന്നു മൂവരും പ്രധാനമായും ബാറ്റ് ചെയ്തത്. പേസർ ജസ്പ്രീത് ബുമ്രയും അൽപനേരം പന്തെറിഞ്ഞു.
ദക്ഷിണാഫ്രിക്കൻ നിരയിൽ പേസർ കഗീസോ റബാദയാണ് ഇന്നലെ നെറ്റ്സിൽ ഏറ്റവും കൂടുതൽ സമയം പന്തെറിഞ്ഞത്. കൊൽക്കത്തയിലെ പിച്ച് ആദ്യദിനം പേസർമാരെ തുണയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതു മുന്നിൽ കണ്ടാണ് റബാദയുടെ പരിശീലനം. ക്യാപ്റ്റൻ ടെംബ ബവൂമ ഉൾപ്പെടെയുള്ള ബാറ്റർമാരും ഇന്നലെ നെറ്റ്സിലെത്തി. 14 മുതലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
English Summary:








English (US) ·