ബാറ്റ് സ്പീഡ് എന്റെ കരുത്ത്, ആ മികവ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലത്തേ എനിക്കുള്ളതാണ്: ‘മാച്ച് വിന്നിങ്’ ഇന്നിങ്സിനു ശേഷം പുരാൻ

9 months ago 11

മനോരമ ലേഖകൻ

Published: March 29 , 2025 07:46 AM IST

1 minute Read

nicholas-pooran-batting
നിക്കോളാസ് പുരാന്റെ ബാറ്റിങ് (ലക്നൗ സൂപ്പർ ജയന്റ്സ് പങ്കുവച്ച ചിത്രം)

ഹൈദരാബാദ് ∙ സ്വാഭാവികസിദ്ധമായ മികവാണ് തനിക്കുള്ളതെന്നും ബാറ്റ് സ്പീഡ് മെച്ചപ്പെടുത്താൻ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നും ലക്നൗ സൂപ്പർ ജയന്റ്സ് ബാറ്റർ നിക്കോളാസ് പുരാൻ. 26 പന്തിൽ 70 റൺസുമായി തകർത്തടിച്ച പുരാന്റെ മികവിലാണ് വ്യാഴാഴ്ച ലക്നൗ സൺ‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 5 വിക്കറ്റിനു ജയിച്ചത്.

‘‘ബാറ്റ് സ്പീഡ് മെച്ചപ്പെടുത്താനോ മറ്റോ ആയി പ്രത്യേകിച്ചൊന്നും ഞാൻ ചെയ്യാറില്ല. ആ മികവ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലത്തേ എനിക്കുള്ളതാണ്..’’– മത്സരശേഷം പുരാൻ പറഞ്ഞു. 6 വീതം ഫോറും സിക്സും ഉൾപ്പെടെ 269.63 സ്ട്രൈക്ക് റേറ്റിലായിരുന്നു വെസ്റ്റി‍ൻഡീസ് താരമായ പുരാന്റെ ഇന്നിങ്സ്. 

English Summary:

Pooran's Bat Speed: Nicholas Pooran's earthy bat velocity is his cardinal strength. His explosive 70 runs disconnected 26 balls led Lucknow Super Giants to a thrilling triumph against Sunrisers Hyderabad successful the IPL.

Read Entire Article