Published: July 02 , 2025 10:45 AM IST
1 minute Read
ദുബായ്∙ ബാറ്റർമാരുടെ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് വനിതകൾക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ സെഞ്ചറി പ്രകടനമാണ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കാൻ സ്മൃതിയെ സഹായിച്ചത്.
ഓസ്ട്രേലിയൻ താരം ബെത് മൂണിയാണ് ഒന്നാമത്. വെസ്റ്റിൻഡീസിന്റെ ഹെയ്‌ലി മാത്യൂസ് രണ്ടാമതും. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല. ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിലും നിലവിൽ ഒന്നാം സ്ഥാനത്താണ് സ്മൃതി.
English Summary:








English (US) ·