ബാല്യകാല പരിശീലകന് ജമീമയുടെ സർപ്രൈസ് ഗുരുദക്ഷിണ; എസ്‌യുവി വാഹനം!

3 weeks ago 5

മനോരമ ലേഖകൻ

Published: May 06, 2026 07:55 AM IST Updated: May 06, 2026 02:56 PM IST

1 minute Read


പരിശീലകൻ പ്രശാന്ത് ഷെട്ടിക്കൊപ്പം ജമീമ റോഡ്രീഗ്സ് (ഫയൽ ചിത്രം).
പരിശീലകൻ പ്രശാന്ത് ഷെട്ടിക്കൊപ്പം ജമീമ റോഡ്രീഗ്സ് (ഫയൽ ചിത്രം).

മുംബൈ∙ തന്റെ ബാല്യകാല പരിശീലകൻ പ്രശാന്ത് ഷെട്ടിക്കു കാർ സമ്മാനിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രീഗ്സ്. മുംബൈയിലെ എംഐജി ക്രിക്കറ്റ് ക്ലബ്ബിലെ കോച്ചായിരുന്ന പ്രശാന്തിനു കീഴിലാണ് 9 വയസ്സുമുതൽ ജമീമ പരിശീലിച്ചുവരുന്നത്. എംഐജിയിൽനിന്നു മാറി പ്രശാന്ത് സ്വന്തമായി അക്കാദമി തുടങ്ങിയപ്പോൾ ജമീമയും ഒപ്പം പോയി.

കഴിഞ്ഞ 16 വർഷക്കാലമായി പ്രശാന്ത് ജമീമയ്ക്കൊപ്പമുണ്ട്. ദേശീയ ടീമിൽ ഇടംപിടിച്ചതിനു ശേഷവും പ്രശാന്തിന്റെ അക്കാദമിയിലുള്ള പരിശീലനം ഇരുപത്തിയഞ്ചുകാരി ജമീമ മുടക്കാറില്ല. കഴിഞ്ഞ ഞായറാഴ്ച പരിശീലനത്തിന് എത്തിയപ്പോഴാണ് എസ്‌യുവിയുടെ താക്കോൽ ജമീമ സർപ്രൈസ് ഗുരുദക്ഷിണയായി സമ്മാനിച്ചത്.
 

English Summary:

Jemimah Rodrigues, a salient Indian women's cricketer, talented a car to her puerility coach, Prashant Shetty. This heartwarming motion recognizes Shetty's sixteen years of dedication and enactment to Rodrigues's cricketing journey.

Read Entire Article