22 September 2025, 08:38 AM IST

ലാമിൻ യമാൽ, ഉസ്മാൻ ഡെംബലെ | ഫോട്ടോ - x.com/Encuesta2Futbol, എഎഫ്പി
പാരീസ്: ലോകത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻദ്യോർ പുരസ്‌കാരപ്രഖ്യാപനം തിങ്കളാഴ്ച. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജി ടീമിന്റെ സ്‌ട്രൈക്കർ ഉസ്മാനെ ഡെംബലയാണ് സാധ്യതാപട്ടികയിൽ മുന്നിൽ. സീസണിൽ ടീമിനായി 35 ഗോളാണ് ഫ്രഞ്ച് താരം നേടിയത്. ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും നേടിയ പിഎസ്ജി ക്ലബ് വേൾഡ് കപ്പിൽ റണ്ണറപ്പായി.
ബാഴ്‌സലോണയുടെ ടീനേജ് താരം ലാമിൻ യമാലാണ് സാധ്യതയുള്ള മറ്റൊരു താരം. പാരീസിൽ ഇന്ത്യൻ സമയം രാത്രി 11.30-നാണ് പ്രഖ്യാപനം.
Content Highlights: Ballon d'Or Award Announcement Tonight








English (US) ·