19 June 2025, 04:56 PM IST

എൽഎ ലേക്കേഴ്സ് | X.com/@Lakers
ലോസ് ആഞ്ജലിസ്: ബാസ്‌ക്കറ്റ്‌ബോള്‍ ക്ലബ് ലോസ് ആഞ്ജലിസ് ലേക്കേഴ്‌സിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കാനൊരുങ്ങി ശതകോടീശ്വരന്‍ മാര്‍ക്ക് വാള്‍ട്ടര്‍. ഏകദേശം 10 ബില്ല്യണ്‍ ഡോളറിനാണ് (86,000 കോടി രൂപ) വാള്‍ട്ടര്‍ ടീമിനെ സ്വന്തമാക്കുന്നതെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡീല്‍ നടന്നാല്‍ യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ സ്‌പോര്‍ട്‌സ് ടീമായി എല്‍എ ലേക്കേഴ്‌സ് മാറും.
ഫ്രാഞ്ചൈസിയില്‍ നിലവില്‍ മാര്‍ക്ക് വാള്‍ട്ടര്‍ക്ക് ചെറിയ ഒഹരിയുണ്ട്. ഇപ്പോഴിതാ ടീമിന്റെ ഉടമകളായ ബസ്സ് കുടുംബത്തില്‍ നിന്ന് ടീമിന്റെ ഓഹരികള്‍ മുഴുവന്‍ ഏറ്റെടുക്കുന്നതായാണ് വിവരം. ടിഡബ്ല്യുജി ഗ്ലോബല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവാണ് വാള്‍ട്ടര്‍. ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ചെല്‍സിയിലും വാള്‍ട്ടര്‍ക്ക് ഓഹരിപങ്കാളിത്തമുണ്ട്. അതേസമയം ടീം വാങ്ങുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
എന്‍ബിഎ വമ്പന്മാരെ ബസ്സ് കുടുംബം വാള്‍ട്ടര്‍ക്ക് വിറ്റാല്‍ അത് ലീഗ് ചരിത്രത്തിലെ തന്നെ സുപ്രധാനഏടാകും. 1979-ല്‍ ജെറി ബസ് ടീമിനെ സ്വന്തമാക്കുന്നതുമുതലാണ് ടീമിന്റെ ചരിത്രം പുതുക്കിയെഴുതപ്പെടുന്നത്. ബാസ്‌കറ്റ്‌ബോളിലെ വന്‍ ശക്തികളായി ഫ്രാഞ്ചൈസി കുതിച്ചു. 2021-ലാണ് മാര്‍ക്ക് വാള്‍ട്ടര്‍ ടീമിന്റെ ചെറിയ ഓഹരി വാങ്ങുന്നത്.
Content Highlights: Basketball Team LA Lakers To Be Sold








English (US) ·