Published: December 06, 2025 05:06 PM IST
1 minute Read
-
വനിതാ ബാസ്കറ്റ്ബോളിൽ എംജി വാഴ്സിറ്റിക്ക് സ്വർണം
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വനിതാ ബാസ്കറ്റ്ബോളിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാല ചാംപ്യൻമാരായി. ജയ്പുർ സവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ചെന്നൈ എസ്ആർഎം സർവകലാശാലയെ 74–60ന് പരാജയപ്പെടുത്തിയാണ് എംജി സ്വർണമെഡൽ നേടിയത്.അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ഗെയിംസിന്റെ ക്വാർട്ടറിൽ പുറത്തായ എംജിയുടെ ശക്തമായ തിരിച്ചുവരവിനാണ് ഖേലോ ഇന്ത്യ സാക്ഷ്യം വഹിച്ചത്.
ഫൈനലിൽ 17 പോയിന്റു നേടിയ അക്ഷയ ഫിലിപ്പാണ് ടോപ് സ്കോറർ. ഐറിൻ എൽസ ജോൺ –14, എസ്.എസ്.കൃഷ്ണപ്രിയ –13, എ.അജിന–12, റീമ റൊണാൾഡ്– 9, ആതിര ദാസ്– 9 എന്നിവരും മികച്ച പ്രകടനം നടത്തി. ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന സി.വി.സണ്ണിയാണ് എംജി ടീമിന്റെ മുഖ്യപരിശീലകൻ. സ്പോർട്സ് കൗൺസിൽ കോച്ച് ജോബിൻ വർഗീസ് സഹപരിശീലകനാണ്. മാനേജർ: ഡോ. സുമ ജോസഫ്.
ചണ്ഡിഗഡിന് ഓവറോൾ അഞ്ചാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ, നിലവിലെ ചാംപ്യന്മാരായ ചണ്ഡിഗഡ് സർവകലാശാല ഓവറോൾ കിരീടം നിലനിർത്തി. 42 സ്വർണം ഉൾപ്പെടെ ആകെ 67 മെഡലുകൾ.
English Summary:









English (US) ·