ബാഹുബലി 2 വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസ് ഒക്ടോബറിലെന്ന് നിര്‍മാതാക്കള്‍

8 months ago 8

30 April 2025, 02:25 PM IST

baahubali 2

സിനിമയിലെ രംഗം | Photo: x/ baahubali

പ്രഭാസും റാണ ദഗ്ഗുബാട്ടിയും പ്രധാന കഥാപത്രങ്ങളായി അഭിനയിച്ച പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു. എട്ടു വര്‍ഷത്തിനു ശേഷമാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. ഈ വര്‍ഷം ഒക്ടോബറിലാകും ചിത്രം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും റീ റിലീസ് ചെയ്യുക.

2017 ഏപ്രില്‍ 28-നാണ് ബാഹുബലി 2 റിലീസ് ചെയ്തത്. മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി, മികച്ച ജനപ്രിയ ചിത്രം, മികച്ച സ്‌പെഷല്‍ ഇഫക്റ്റുകള്‍ എന്നീ മൂന്ന് ദേശീയ അവാര്‍ഡുകള്‍ ചിത്രം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകനായ എസ് എസ് രാജമൗലിയും പ്രൊഡ്യൂസര്‍ ഷോബു യാര്‍ലഗദ്ധയും തന്റെ എക്സ് ടൈംലൈനിലാണ് റീ റിലീസ് പ്രഖ്യാപനം നടത്തിയത്.

250 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 1800 കോടി കളക്ഷന്‍ നേടി. 1000 കോടി കടന്ന ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പേരും ബാഹുബലിക്ക് ലഭിച്ചു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ചിത്രം കൂടിയാണ് ബാഹുബലി 2.

Content Highlights: baahubali 2 re release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article