ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നതായി വാര്‍ത്തകള്‍. ബാഹുബലി: ദി ടോര്‍ച്ച് ബെയറര്‍ എന്ന ഡോക്യുമെന്ററിയിലെ ഒരു വൈറല്‍ ക്ലിപ്പാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. ദേവസേനയായ അനുഷ്‌ക ഷെട്ടിയും ബാഹുബലിയായ പ്രഭാസും പല്‍വാല്‍ദേവനായ രാണ ദഗ്ഗുപതിയുമായുള്ള ഒരു ചാറ്റ് ഷോയാണ് വീഡിയോ. ബാഹുബലി ഫ്രാഞ്ചൈസിയിലെ മൂന്നാമതൊരു ചിത്രം വരും എന്ന സൂചന മൂവരുടെയും സംസാരത്തില്‍ നിന്ന് പുറത്തുവരുന്നു.
Also Read: ബാഹുബലി 3 വരുന്നു, സര്‍പ്രൈസ് അനൗണ്‍സുമായി പ്രഭാസും അനുഷ്‌കയും റാണയും; വീഡിയോ വൈറല്‍
ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി ഉണ്ടാകും - എന്ന് റാണ ദഗ്ഗുപതി പറയുന്നു. ഉടനെ പ്രഭാസ് മൂന്നാം ഭാഗം എന്ന് കാണിക്കുന്നതിനായി കൈ ഉയര്‍ത്താന്‍ ശ്രമിക്കുന്നതും ഇടവും വലവും ഇരുന്ന അനുഷ്‌കയും റാണയും പ്രഭാസിനെ തടയുന്നതും വീഡിയോയില്‍ കാണാം.
ഇത് കേട്ടപാതി കേള്‍ക്കാത്ത പാതി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും ബ്രഹ്‌മാണ്ഡ ചിത്രം എന്ന വിശേഷണം നേടിയ ബാഹുബലിയ്ക്ക് ഒരു മൂന്നാം ഭാഗം വരുന്നു എന്നത് ആരാധകരെ സംബന്ധിച്ച് ത്രില്ലിങ് തന്നെയാണ്. അതേ സമയം സംവിധായകനായ എസ് എസ് രാജമൗലി ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഔദ്യോഗികമായ അറിയിപ്പ് ഉടനെ ഉണ്ടാവും എന്നാണ് ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷ.
ബാഹുബലി: ദി ടോര്‍ച്ച് ബെയറര്‍ എന്ന ഡോക്യുമെന്ററിയില്‍ സ്‌ക്രീനിന് പിന്നിലെ മൂവരുടെയും സൗഹൃദവും, ചില ലൊക്കേഷന്‍ കാഴ്ചകളും ഒക്കെ കാണാം. അത് ആരാധകരെയും ഒരുപാട് നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ടു പോകുന്നതാണ്. 2015 ല്‍ ആണ് ബാഹുബലിയുടെ ആദ്യ ഭാഗം റിലീസായത്, 2017 ല്‍ രണ്ടാമത്തെ ഭാഗവുമെത്തി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ ഭാഗം വരുമോ എന്നാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്.
വി വിജയേന്ദ്ര പ്രസാദാണ് ബാഹുബലി ചിത്രങ്ങളുടെ കഥാകാരന്‍. പ്രഭാസിനും അനുഷ്‌കയ്ക്കും റാണയ്ക്കും പുറമെ തമന്ന, രമ്യ കൃഷ്ണന്‍, സത്യരാജ്, നാസര്‍ തുടങ്ങിയൊരു വലിയ താരനിര അണിനിരന്ന ചിത്രമാണ് ബാഹുബലി. എംഎം കീര്‍വാണിയുടെ സംഗീതവും ശ്രദ്ധേയമായിരുന്നു




English (US) ·