Published: December 04, 2025 03:57 PM IST
1 minute Read
ബാർസിലോന ∙ സ്പാനിഷ് ലാലിഗ ഫുട്ബോളിൽ അത്‌ലറ്റിക്കോ മഡ്രിഡിനെ 3–1ന് തോൽപിച്ച് ബാർസിലോന. ബാർസയുടെ തട്ടകമായ നൂകാംപ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 19–ാം മിനിറ്റിൽ അലക്സ് ബയെനയിലൂടെ അത്‌ലറ്റിക്കോയാണ് ആദ്യ ഗോൾ നേടിയത്. ഇതോടെ ബാർസ ആരാധകർ അൽപമൊന്നു പേടിച്ചെങ്കിലും 26–ാം മിനിറ്റിൽ റാഫിഞ്ഞയുടെ ഗോളിൽ ആതിഥേയർ സമനില പിടിച്ചു. പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനി ഒൽമോ (65–ാം മിനിറ്റ്), ഫെറാൻ ടോറസ് (90+7) എന്നിവർ കൂടി ലക്ഷ്യം കണ്ടതോടെ ബാർസയുടെ സ്കോർ കാർഡ് പൂർണം. 15 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ബാർസ ഒന്നാം സ്ഥാനത്ത് തുടരുന്നു. 14 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുള്ള റയൽ മഡ്രിഡ് രണ്ടാമതും.
English Summary:








English (US) ·