'ബിക്കിനി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് സന്തോഷിക്കുമായിരുന്നു, പ്രണയമെന്നാൽ ലൈം​ഗികത മാത്രമല്ല'

7 months ago 6

ന്റെ ജീവിതത്തിലെ മൂന്ന് നിർണായക നിമിഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നീന ​ഗുപ്ത. ആദ്യമായി മുംബൈയിലേക്ക് വന്ന നിമിഷം, മകൾ മസാബയുടെ ജനനം, മുത്തശ്ശിയായത് എന്നിവയാണവ. ഇതെല്ലാം അതിശയകരമാണെന്നും അത് പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അവർ പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.

തനിക്ക് ഇപ്പോഴും പ്രണയം തോന്നാറുണ്ടെന്ന് നീന ​ഗുപ്ത പറഞ്ഞു. പ്രണയം ലൈംഗികതയെക്കുറിച്ചോ ആകർഷണത്തെക്കുറിച്ചോ മാത്രമല്ല. അത് നല്ലതായി തോന്നുന്നതിനെക്കുറിച്ചാണ്. പ്രണയം നല്ലതായി തോന്നുന്ന സാഹചര്യങ്ങൾ പല രൂപങ്ങളിൽ വരുന്നുവെന്നാണ് നീന ​ഗുപ്ത അഭിപ്രായപ്പെടുന്നത്.

“എന്റെ വസ്ത്രങ്ങളെ ഞാൻ പ്രണയിക്കുന്നു. ഞാൻ ഒരുങ്ങി വരുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നും. പഴയ കാലത്ത്, ഞാൻ ഒരിക്കലും ബിക്കിനി ധരിച്ചിരുന്നില്ല; ഞാൻ വന്ന ഡൽഹിയിലെ കുടുംബത്തിൽ അങ്ങനെയൊരു സംസ്കാരം ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ ബോംബെയിലേക്ക് മാറി ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയപ്പോൾ, എന്റെ ബാത്ത്റൂമിൽ ഞാൻ ബിക്കിനി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് സന്തോഷിക്കുമായിരുന്നു; അന്ന് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല. അതും പ്രണയമാണ്. സ്വയം പ്രണയിക്കുന്നത്. എന്നാൽ നല്ലതായി തോന്നുന്നതിന് പ്രായപരിധിയില്ല.” അവർ പറഞ്ഞു.

ജീവിതത്തിലെയും കരിയറിലെയും ഈ ഘട്ടത്തിൽ, തന്റെ തിരഞ്ഞെടുപ്പുകൾ ലാളിത്യത്തിൽ അധിഷ്ഠിതമാണെന്ന് നീന ഗുപ്ത പറഞ്ഞു. തിരക്കഥയും പണവും പ്രധാനമാണ്. ഇതിൽ പ്രാധാന്യം തിരക്കഥയ്ക്കാണ്. സംവിധായകനെ അറിയില്ലെങ്കിൽപ്പോലും കഥാപാത്രം നല്ലതാണെങ്കിൽ അത് ചെയ്തിരിക്കും. ചിലപ്പോൾ പണം കുറവായിരിക്കും, ചിലപ്പോൾ കൂടുതലായിരിക്കും. അത് സന്തുലിതമാകും. സ്വന്തം ഹൃദയത്തിനും മനസ്സിനും നല്ലതായി തോന്നിയാൽ താൻ അതിന് തയ്യാറാകും. എല്ലാം അവസാനം ദൈവം സന്തുലിതമാക്കുമെന്ന് ശരിക്കും വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അനുരാ​ഗ് ബസു സംവിധാനംചെയ്യുന്ന 'മെട്രോ... ഇൻ ഡിനോ' ആണ് നീന ​ഗുപ്ത അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജൂലൈ 4-ന് റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ചിത്രത്തിൽ ആദിത്യ റോയ് കപൂർ, സാറ അലി ഖാൻ, അലി ഫസൽ, ഫാത്തിമ സന ഷെയ്ഖ്, കൊങ്കണ സെൻശർമ്മ, പങ്കജ് ത്രിപാഠി എന്നിവരും അഭിനയിക്കുന്നു. ഈയിടെ മലയാളത്തിൽ 1000 ബേബീസ് എന്ന വെബ്സീരീസിൽ മുഖ്യവേഷത്തിൽ നീന ​ഗുപ്ത എത്തിയിരുന്നു.

Content Highlights: Neena Gupta opens up astir emotion aft 50, her career, and the defining moments of her life

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article