ബിഗ് ബോസിലെ അനുമോളോ! എനിക്ക് ഒരു അനുമോളെ അറിയൂ; ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ പേരും; ചോദ്യങ്ങൾക്ക് അഹാനയുടെ മറുപടി

4 months ago 7

Authored by: ഋതു നായർ|Samayam Malayalam26 Aug 2025, 8:21 am

ഓമിക്ക് ഒപ്പമുള്ള സുന്ദര നിമിഷങ്ങൾ ഒക്കെയും അഹാന ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞുവന്നശേഷം എത്രയും പെട്ടെന്ന് വീട്ടിലേക്ക് ഓടി എത്താനാണ് നമ്മൾ ഓരോ ആളുകളും ആഗ്രഹിക്കുന്നത് എന്നാണ് അഹാന പറഞ്ഞത്

ahaana krishna connected  bigg brag  anumol diya krishna babe  sanction  viral talkഅഹാന കൃഷ്ണ(ഫോട്ടോസ്- Samayam Malayalam)
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് കൃഷ്ണകുമാറിന്റേത്. ഇളയമകൾ ദിയ കൃഷ്ണയുടെ വാവ വന്നത്തോടെ ആ ഇഷ്ടം പൊടിക്ക് കൂടി എന്ന് പറയുന്നതിൽ തെറ്റില്ല. കുഞ്ഞിന്റെ വരവിനു ശേഷം പൊഹുവേദികളിൽ എത്തുന്ന കുടുംബത്തോട് കൂടുതൽ പേരും ചോദിക്കുന്നതും വാവയുടെ വിശേഷങ്ങൾ ആണ്. ഇക്കഴിഞ്ഞ ദിവസം പൊതുവേദിയിൽ എത്തിയ ആഹാനയോട് ഇതേ ചോദ്യവും ആയി മാധ്യമ പ്രവർത്തകർ എത്തി. വാവയുടെ പേര് എന്താണ്. കുഞ്ഞിന്റെ മുഖം റിവീൽ ചെയ്യാത്തത് എന്താണ് എന്നിങ്ങനെ നൂറു ചോദ്യങ്ങൾ ആയിരുന്നു അഹാനയോട് ആയി ഓൺലൈൻ മീഡിയാസ് ചോദിച്ചത്.

ദിയയുടെ ബേബി നി ഓം എന്നാണ് വാവയുടെ പേര്. ജനിച്ചപ്പോൾ തന്നെ കുഞ്ഞിന്റെ പേരും റിവീൽ ചെയ്തിരുന്നു. മുഖം കാണിക്കുമായിരിക്കും എന്നാണ് ചില മീഡിയാസിന്റെ ചോദ്യങ്ങൾക്ക് അഹാന നൽകിയ മറുപടി. മാത്രമല്ല വാവ ഭയങ്കര പാവം ആയ ഒരു കുഞ്ഞാണ്. അതുകൊണ്ട് ഞങ്ങൾക്ക് നോക്കാൻ ഭയന്കര ഈസി ആണെന്നും അഹാന മറുപടി നൽകി. ബിഗ് ബോസ് സീസൺ ആയതുകൊണ്ടാകണം ബിഗ് ബോസിനെ കുറിച്ചുള്ള ചോദ്യങ്ങളും അഹാനയോടായി ചോദിച്ചു.


ബിഗ് ബോസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി നൽകിയത്. ലാലേട്ടൻ വിളിച്ചാൽ പോകുമോ വൈൽഡ് കാർഡ് എൻട്രി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് എനിക്ക് അറിയില്ല, എനിക്ക് ആ ഷോയുടെ ഫോർമാറ്റും കാര്യങ്ങളും അറിയില്ല എന്നാണ് അഹാന പറയുന്നത്. ബിഗ് ബോസിലെ അനുമോളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എനിക്ക് ആളെ മനസിലായില്ല. ആകെ അറിയുന്ന ഒരു അനുമോൾ ആണുള്ളത്. ആ ചേച്ചി അടി മൂവിയിൽ ഒക്കെ ഉണ്ടായിരുന്നതല്ലേ എന്നാണ് അഹാന മറുപടി നൽകുന്നത്.

ALSO READ:നാട് മുഴുവൻ കുട്ടിയുമായി നടക്കും എന്നാലും കുഞ്ഞിനെ ഒന്ന് കാണിക്കില്ല! എല്ലാവർക്കും കുഞ്ഞുങ്ങൾ ഉണ്ടെന്നും ഫാൻസ്‌; മറുപടി നൽകി ദിയ കൃഷ്ണ

അടി മൂവിയിൽ ഷൈൻ ടോം ചാക്കോയുടെ ഹീറോയിൻ ആയിരുന്നു അഹാന കൃഷ്ണ ,. നല്ല റോളുകൾ വന്നാൽ ഉറപ്പായും അഭിനയത്തിൽ തുടരും എന്നാണ് അഹാനയുടെ നിലപാട് . അതേസമയം അനുജത്തി ഇഷാനി കാളിദാസ് ജയറാമിന്റെ സിനിമയിൽ നായികാ ആയി എത്തുകയാണ്. മമ്മൂട്ടി ചിത്രത്തിന് ശേഷം നല്ല അവസരത്തിനായി കാത്തിരുന്ന ഇഷാനിക്ക് കിട്ടിയ മികച്ച റോൾ ആണ് ആയിരം ആശകൾ എന്ന മൂവി.

ALSO READ:മഹാലക്ഷ്മി മോഹിനിയും പിന്നീട് ക്രിസ്റ്റീനയും ആയി! ക്രിസ്ത്യൻ സുവിശേഷകയായി മാറിയ താരത്തിന്റെ പുതിയ സാക്ഷ്യം; വിശേഷങ്ങൾ

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിൽ ആണ് അഹാന ആദ്യമായി അഭിനയിച്ചത്. ഫർഹാൻ ഫാസിലായിരുന്നു ഈ ചലച്ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 2016ൽ കരി എന്ന സംഗീത ആൽബത്തിലും അഭിനയിച്ചിരുന്നു. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ അഭിനയിച്ച അഹാന കൃഷ്ണ ടൊവിനോ തോമസിനൊപ്പമാണ് ഏറ്റവും ഒടുവിൽ എത്തിയത്.

Read Entire Article