ബിടിഎസിന്റെ ഫ്ളൈറ്റ് വിവരങ്ങൾ ചോർത്തി വിറ്റു, എയലൈൻ ഉദ്യോ​ഗസ്ഥനടക്കം രണ്ടു പേർ പിടിയിൽ! കോടികളുടെ ബിസിനസ്സാണിത്

6 months ago 6

Authored by: അശ്വിനി പി|Samayam Malayalam22 Jul 2025, 12:27 pm

ബിടിഎസ് താരങ്ങൾ എവിടെ പോകുന്നു, ഏത് ഫ്ളൈറ്റിൽ പോകുന്നു എന്ന വിവരങ്ങൾ ചോർത്ത് നൽകി പണം സമ്പാദിച്ച എയർലൈൻ ഉദ്യോ​ഗസ്ഥനാണ് അറസ്റ്റിലായത്.

ബിടിഎസ്ബിടിഎസ്
സെലിബ്രേറ്റികളുടെ യാത്രാ വിവരങ്ങൾ ചോർത്തി നൽകിയ കുറ്റത്തിന് എയർലൈൻ ഉദ്യോഗസ്ഥനടക്കം രണ്ട് പേർ അറസ്റ്റിൽ. ബിടിഎസ് താരങ്ങളുടേത് ഉൾപ്പടെ പല സെലിബ്രേറ്റി താരങ്ങളുടെയും യാത്രാ വിവരങ്ങൾ ചോർത്തി പലർക്കും വിറ്റ കുറ്റത്തിനാണ് വിദേശ എയർലൈനിലെ ജീവനക്കാരനായ മിസ്റ്റർ എ എന്നയാളെ പിടികൂടിയത്.

യാത്രക്കാരുടെ യാത്രാ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ അത് ചോർത്തി വിവരങ്ങൾ ബ്രോക്കർമാർക്ക് നൽകുകയും പണം കൈപ്പറ്റുകയും ചെയ്തതായുള്ള വിവരങ്ങൾ കണ്ടത്തി. ഇതൊരു വലിയ ബിസിനസ്സ് ആയി നടത്തി വരികയായിരുന്നു. ഇങ്ങനെ വിവരങ്ങൾ ചോർത്തി നൽകി മിസ്റ്റർ എ സമ്പാദിച്ചത് കോടിക്കണക്കിന് കൊറിയൻ വോൺ ആണ്.

Also Read: കല്യാണം കഴിച്ചില്ലെങ്കിൽ ഒറ്റപ്പെട്ടു പോകില്ലേ എന്ന ചോദ്യത്തിന് നിത്യ മേനോന്റെ മറുപടി! ജനിച്ചതുമുതൽ ഒറ്റയ്ക്കാണ്

ഫ്ളൈറ്റ് ബുക്ക് ചെയ്യുന്ന ബിടിഎസ് താരങ്ങളുടെയും മറ്റ് സെലിബ്രേറ്റികളുടെയും യാത്രാ വിവരങ്ങൾ കലക്ട് ചെയ്ത് ഇയാൾ ബ്രോക്കർമാർക്ക് കൈമാറും. ബ്രോക്കർമാർ അത് എൻക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് ആപ്പുകൾ, ഓപ്പൺ ഗ്രൂപ്പ് ചാറ്റുകൾ, സോഷ്യൽ മീഡിയ ഡയറക്ട് മെസ്സേജുകൾ എന്നിവ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കും. മാത്രമല്ല, ബിടിഎസ് താരങ്ങളെ പിൻതുടർന്നെത്തി, അവരുടെ ജോലിയെയും സ്വകാര്യതയെയും തട്ടപ്പെടുന്നതുവരെ ഈ ചോർത്തൽ ബാധിച്ചു.

പ്രധാനമായും സാസെങ്സ് എന്ന ആരാധകരുടെ കൂട്ടത്തിനാണ് വിവരങ്ങൾ കൈമാറിയത്. ബിടിഎസിന്റെ കടുത്ത ആരാധകരായ സാസെങ്ക് തങ്ങൾ ആരാധിക്കുന്ന താരങ്ങളെ നേരിട്ട് കാണാനും അടുത്തിടപഴകാനും അതേ ഫ്ളൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്യുകയും, ഫ്ളൈറ്റിൽ അവരോടൊപ്പം അടുത്തിടപഴകാനും, അവരെ പിൻതുടർന്ന് പോകാനും ശ്രമിക്കും. ഇതോടെയാണ് വിഷയത്തിൽ ബിടിഎസിന്റെ ഏജൻസിയായ HYBE ഇതിൽ ഇടപെട്ടത്.

India U19 vs England U19: സിക്സടിച്ച് തുടങ്ങിയെങ്കിലും പെട്ടെന്ന് പുറത്തായി വൈഭവ്


HYBE നടത്തിയ അന്വേഷണത്തിലൂടെ, വിവരങ്ങൾ വിറ്റ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഐയലൈൻസ് ഉദ്യോഗസ്ഥനായ മിസ്റ്റർ എ യിലേക്ക് എത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, ചാറ്റ് ഹിസ്റ്ററികൾ, യൂസർ ഐഡി ഡാറ്റ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ HYBE ശേഖരിക്കുകയും അത് പൊലീസിന് കൈമാറുകയും ചെയ്തു. അതോടെ പൊലീസിന്റെ അന്വേഷണം പെട്ടന്നായി. മിസ്റ്റര്‌ എ യെ പിടികൂടിയതോടെയാണ് ഇതിന് പിന്നിലെ ബിസിനസ് പുറത്തുവന്നത്. മറ്റ് രണ്ട് കൂട്ടുപ്രതികൾക്കും അയാൾ ഷെയർ നൽകിയിരുന്നുവത്രെ.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article