ബിടിഎസിന്റെ വി പക്വതയില്ലാത്ത കുട്ടിയോ? പാർക്ക് ഹ്യൂങ് സിക് എന്താ അങ്ങനെ പറഞ്ഞത്, വളച്ചൊടിക്കല്ലേ എന്ന് ആരാധകർ

6 months ago 7

Authored by: അശ്വിനി പി|Samayam Malayalam23 Jul 2025, 2:19 pm

ബിടിഎസ് താരങ്ങളെ കുറിച്ച് ആര് എന്ത് നെ​ഗറ്റീവ് പറഞ്ഞാലും ആരാധകർ സഹിക്കില്ല. വി യെ കുറിച്ച് പക്വതയില്ലാത്ത കുട്ടി എന്ന് പാർക്ക് ഹ്യൂങ് സിക് പറഞ്ഞോ എന്ന കാര്യത്തിലാണ് ഇപ്പോൾ തർക്കം

പാർക്ക് ഹ്യുങ് സിക് | ബിടിഎസ് വിപാർക്ക് ഹ്യുങ് സിക് | ബിടിഎസ് വി
ബിടിഎസ് താരങ്ങളെ സംബന്ധിച്ച ഒരോ വാർത്തയും ആരാധകർക്ക് ആവേശവും ആകാംക്ഷയും നൽകുന്നതാണ്. മറ്റുള്ളവർ ബിടിഎസ് താരങ്ങളെ കുറിച്ച് പറയുന്ന കാര്യങ്ങളും അതുകൊണ്ട് തന്നെ വലിയ വൈറലാവാറുണ്ട്. നടൻ ഹ്യുങ്സിക്ക് എന്നറിയപ്പെടുന്ന പാർക്ക് ഹ്യുങ്-സിക്ക് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്. എങ്ങനെ പാർക്ക് ഹ്യൂങ് സിക്ക് അത് പറയും എന്ന് ചോദിച്ചുകൊണ്ട് വീഡിയോ വൈറലാവുന്നു.

ഹ്വാരംഗ്: ദി പോയറ്റ് വാരിയർ യൂത്ത് എന്ന പരമ്പരയിൽ പാർക്ക് ഹ്യൂങ് സിക്കിനൊപ്പം ബിടിഎസിന്റെ വിയും അഭിനയിച്ചിരുന്നു. പാർക്ക് സിയോ ജൂണും പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായിരുന്നു. ഈ സൗഹൃദത്തിൽ നിന്നാണ് ബിടിഎസിന്റെ വിയും വൂഗ് സ്ക്വാഡിന്റെ ഭാഗമായത്. ഇപ്പോഴിതാ ടീമിലെ ഓരോ അംഗങ്ങളെയും കുറിച്ച് പറയവെ വിയെ കുറിച്ച് പക്വതയില്ലാത്ത കുട്ടി എന്ന് പാർക്ക് ഹ്യൂങ് സിക് പറഞ്ഞ വീഡിയോ ക്ലിപ് വൈറലാവുന്നു.

Also Read: ജിന്നിന് മാത്രം എന്താണ് പ്രത്യേക പരിഗണന; ബിടിഎസ്സിലെ മറ്റുള്ളവരെക്കാൾ തനിക്ക് കിട്ടുന്ന പരസ്യങ്ങളെ കുറിച്ച് താരം പറയുന്നു

തന്റെ സോളോ ഫാൻ മീറ്റിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് പാർക്ക് ഹ്യൂങ് സിക് വൂഗ് സ്ക്വാഡ് ഗ്രൂപ്പിലെ ഓരോ അംഗങ്ങളെയും കുറിച്ച് പറഞ്ഞത്. ഞങ്ങളെ ഒരു കുടുംബമായി താരതമ്യം ചെയ്യുമ്പോൾ സിയോ ജൂൺ അച്ഛനെ പോലെയാണ്. പീക്ക് ബോയ് ഹ്യൂങ് മൂത്ത മകനെ പോലെയും വുഷിക് ഹ്യൂങ് രണ്ടാമത്തെ മകനെ പോലെയുമാണ്. വി ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയെ പോലെ പക്വതയില്ലാത്ത ആളാണ്. എന്റെ റോൾ അമ്മയെ പോലെയാണ്, ആ റോൾ ഞാൻ ആഗ്രഹിക്കുന്നില്ല എങ്കിലും ഞാനാണ് അവരെ ശ്രദ്ധിക്കുകയും സഹായിക്കുകയും ചെയ്യുന്നത്. ഞങ്ങൾ പരസ്പരം എല്ലായിപ്പോഴും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നാണ് പാർക്ക് ഹ്യൂങ് സിക് പറഞ്ഞത്.

ഡെപ്പോർട്ടേഷൻ കഴിഞ്ഞവർക്ക് അവസരം; യുഎഇയിലേക്ക് തിരിച്ചുവരാനുള്ള മുഴുവൻ വിവരങ്ങളും


ഇതിൽ ബിടിഎസ് താരത്തെ കുറിച്ച് പറഞ്ഞ സാധനമാണ് ചിലർക്ക് സ്പാർക്ക് ആയത്. എന്തുകൊണ്ട് വിയെ പക്വതയില്ലാത്ത കുട്ടി എന്ന് വിശേഷിപ്പിച്ചു എന്നാണ് ചോദ്യം. പക്ഷേ അത് നെഗറ്റീവ് ടോണിൽ വായിക്കേണ്ടതില്ല, അത് തീർത്തും പോസിറ്റീവായി സ്നേഹത്തോടെ പറഞ്ഞ കാര്യമാണെന്നും വളച്ചൊടിക്കരുത് എന്ന് ബിടിഎസ് ആരാധകർ പറയുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article