Authored by: അശ്വിനി പി|Samayam Malayalam•20 Aug 2025, 2:26 pm
ബിടിഎസ് എന്നാൽ മരിക്കാൻ വരെ തയ്യാറായ ആരാധകർ ഇങ്ങ് കേരളത്തിലും ഉണ്ട്. എന്നാൽ സൗത്ത് കൊറിയയുടെ കണക്കുകൾ വച്ചു നോക്കുമ്പോൾ ഏറ്റവും പോപ്പുലറായ ഇൻഫ്ളുവൻസേഴ്സിന്റെ ലിസ്റ്റിൽ ബിടിഎസ് ഗ്രൂപ്പോ, അതിലെ ഏഴ് അംഗങ്ങളോ ഇല്ല.
ബിടിഎസ്എന്നാൽ സൗത്ത് കൊറിയയിലെ ഏറ്റവും പോപ്പുലറായ ഇൻഫ്ളുവൻസർമാരിൽ ബിടിഎസ് ഗ്രൂപ്പോ, അതിലെ താരങ്ങളോ ഇല്ല. ബിടിഎസ് എന്നാൽ ഒരു വികാരമായി കാണുന്ന, ജീവിക്കുന്ന ഇതിഹാസം എന്ന് വിളിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകർക്ക് ഇതൊരു ഞെട്ടലായിരിക്കാം. പക്ഷേ അതാണ് സത്യം.
Also Read: ഗ്ലാസ് പോലെ തിളങ്ങുന്ന പ്രിയങ്ക ചോപ്രയുടെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണോ, വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കണം?തുടർച്ചയായ രണ്ടാം വർഷവും, സിസ ജേണൽ ഒരു വാർഷിക സർവേ നടത്തി, വിനോദ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ ബിടിഎസ് ഗ്രൂപ്പ് പത്ത് പേരിൽ ഒൻപതാം സ്ഥാനത്താണ് ഉള്ളത്. ബിടിഎസിനെ മറികടന്ന് സാധാരണക്കാരിൽ നിന്നും ഈ മേഖലയിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും മറികടന്ന് ഏറ്റവും മുന്നിലെത്തിയിരിക്കുന്നത് ടിവി താരം യൂ ജെയ് സുക്ക് ആണ്.
എഴുപത് പോയിന്റുകളോടെയാണ് യൂ ജെയ് സുക്ക് ഒന്നാം സ്ഥാനത്തെത്തിയത്. അവരെക്കാൾ 39 പോയിന്റ് പിന്നിലാണ് ബിടിഎസ്. 31.4 പോയിന്റ് മാത്രമാണ് ബിടിഎസിന് ലഭിച്ചത്. ആസ്ക് എനിതിംഗ് (നൗവിംഗ് ബ്രോസ്) പോലുള്ള ഷോകളിൽ ശ്രദ്ധേയനായ കാങ് ഹോ ഡോങ് രണ്ടാം സ്ഥാനത്താണ്.
Also Read: അമ്മയെ കൈ പിടിച്ചു മകൾ! കാത്തിരുന്ന വിവാഹം; മഞ്ഞച്ചരടിൽ താലികെട്ടി സിബിൻ; വിവാഹചിത്രങ്ങൾ കാണാം
ഗായികയും നടിയുമായ ഐയു, വെൻ ലൈഫ് ഗിവ്സ് യു ടാംഗറിൻസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഐയു പട്ടികയിൽ ഇടം നേടി. ഷിൻ ഡോങ് യൂപ്പ്, ജുൻ ഹ്യൂൺ മൂ, ലിം യംഗ് വൂങ്, ബ്ലാക്ക്പിങ്ക്, സൺ സിയോക്ക് ഹ്വി, കിം ഓ ജുൻ എന്നിവരും ടോപ് 10 ലിസ്റ്റിലുണ്ട്.
ഭവന വായ്‌പ നേരത്തെ തിരിച്ചടച്ചു ഒഴിവാക്കണോ അതോ നിക്ഷേപത്തിന് പ്രാധാന്യം നൽകണോ?
ലിസ്റ്റിൽ ഒൻപതാം സ്ഥാനത്താണെങ്കിലും, കഴിഞ്ഞ വർഷത്തെ പോയിന്റ് വച്ചു നോക്കുമ്പോൾ ബിടിഎസിന്റെ നിലയിൽ മെച്ചമുണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ. സൈനിക സേവനുമായി ബന്ധപ്പെട്ട് തങ്ങളുടെ കരിയറിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി മാറി നിൽക്കുന്നതുകൊണ്ടാവാം ലിസ്റ്റിൽ ബിടിഎസ് പിന്നോട്ട് പോയത് എന്നാണ് നിരീക്ഷകരുടെ വലിയിരുത്തൽ.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·