Authored by: അശ്വിനി പി|Samayam Malayalam•19 Aug 2025, 1:04 pm
ബടിഎസ് താരങ്ങളെ അത്രയധികം അകമഴിഞ്ഞ് സ്നേഹിക്കുന്ന ആരാധകരെ ആർമി എന്നാണ് വിശേഷിപ്പിക്കുന്നത്. ആരാധനയ്ക്കും ഇഷ്ടത്തിനും അപ്പുറം പല പെൺകുട്ടികൾക്കും ബിടിഎസ് താരങ്ങളോട് ക്രഷ് ആണ്
ബിടിഎസ്പുതിയ ആൽബത്തിന്റെ വർക്കുകളുമായി ബന്ധപ്പെട്ട് ലോസ് ആഞ്ചൽസിലാണ് ബിടിഎസ് താരങ്ങൾ ഇപ്പോൾ ഉള്ളത്. സോളോ ടൂർ പൂർത്തിയാക്കി ജിൻ കൂടെ തിരിച്ചെത്തിയപ്പോൾ ടീം വീണ്ടും പഴയ ഫോമിൽ എത്തിയിരിക്കുകയാണ്. ഏഴുപേരും ഒരേ വീട്ടിലാണ് താമസം, ഒരുമിച്ച് മ്യൂസിക് ക്രിയേറ്റ് ചെയ്യുന്നതിനൊപ്പം ഒരുമിച്ചുള്ള ഫ്രീ ടൈമുകളും ആസ്വദിക്കുന്നുണ്ട്.
Also Read: ട്രഡീഷണൽ ലുക്കിൽ അതീവ സുന്ദരിയായ ചിത്രങ്ങളാണ് ഇഷാനി കൃഷ്ണ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. ഈ ചിത്രങ്ങൾക്കൊരു പ്രത്യേകതയുണ്ട്ജിൻ തിരിച്ചുവന്ന സാഹചര്യത്തിൽ ലോസ് ആഞ്ചൽസിലെ ഒരു ബീച്ചിൽ നിന്ന് ലൈവ് വീഡിയോയുമായി ബിടിഎസ് താരങ്ങൾ എത്തിയിരുന്നു. അതിൽ ആരാധകരുടെ കമന്റുകൾക്ക് മറുപടി നൽകി അവരെയും എൻഗേജ് ചെയ്തുവച്ചു. അങ്ങനെ വന്ന കൂട്ടത്തിലാണ്, മിസ് യു ഭർത്താവേ എന്ന് പറഞ്ഞ് ഒരു ആരാധിക എത്തിയത്. ഉടനെ ആർ എം അതിന് മറുപടി നൽകി, മിസ് യു ഭാര്യേ എന്ന്.
Also Read: ഈ മനുഷ്യർക്ക് ഇങ്ങനെയൊക്കെ സ്നേഹിക്കാൻ പറ്റുമോ! കണ്ണന്റെ വിയർപ്പ് തുടച്ച് നവനീതിന്റെ അമ്മ; കുടുംബമായാൽ ഇങ്ങനെ വേണമെന്ന് അഭിപ്രായം
ജിമിൻ, ജിൻ, ജങ്കൂക്ക്, ജെ ഹോപ്പ്, സുഗ, ആർ എം, വി തുടങ്ങി ഏഴ് ബിടിഎസ് താരങ്ങളിൽ ആരെ ഉദ്ദേശിച്ചാണ് ഭർത്താവ് എന്ന് ആരാധിക പറഞ്ഞത് എന്നറിയില്ല, എന്നാൽ ആരാധികയുടെ സ്നേഹത്തോടെയുള്ള വിളി ഏഴു പേരും അങ്ങേറ്റെടുത്തു, ഭാര്യ എന്ന് തിരിച്ചി വിളിച്ചുകൊണ്ട് നിങ്ങളെ ഞങ്ങളും മിസ്സ് ചെയ്യുന്നു എന്ന പ്രതികരണം മറ്റ് ആരാധകരെയും സന്തോഷിപ്പിക്കുന്നതാണ്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഓഗസ്റ്റ് 19-ന്; സെലക്ടര്‍മാരുടെ തീരുമാനമറിയാന്‍ കാത്തിരുന്ന് ആരാധകര്‍
എന്നാൽ ഇതൊന്നും പോര, ഉടനെ നിങ്ങൾ ഏഴ് പേരും ഒന്നിച്ചുള്ള ആൽബമോ, സ്റ്റേജ് ഷോയോ ഉടനെ വരണം എന്ന ആഗ്രഹമാണ് ആരാധകരായ ആർമിയ്ക്ക്. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അണിയറയിൽ നടന്നുകൊണ്ടിരിയ്ക്കുന്നത്. 2026 ൽ പുതിയ ആൽബം വരും എന്നാണ് അറിയുന്നത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·