ബിനീഷുമില്ല, ഒറ്റയ്ക്കുള്ള ഈ യാത്ര; കൂടുതൽ കരുത്ത് നേടി മഞ്ജു; സ്നേഹവും ആശംസയും അറിയിച്ചവർക്കെല്ലാം നന്ദി

4 months ago 5

Authored by: അശ്വിനി പി|Samayam Malayalam10 Sept 2025, 4:22 pm

മഞ്ജു എവിടെ പോയാലും എങ്ങനെ പോയാലും കൂടെ ബിനീഷ് ചന്ദ്രനുമുണ്ടാവുമെന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാൽ ഈ പിറന്നാൾ യാത്രയിൽ താരം തന്റെ പേഴ്സണൽ മാനേജരെയും ഒഴിവാക്കി

manju birthdayമഞ്ജു വാര്യരുടെ ബർത്ത് ഡേ പോസ്റ്റ്
ഇന്ന് മലയാളത്തിന്റെ മഹാ നടി മഞ്ജു വാര്യരുടെ ജന്മദിനമാണ്. 47 വയസ്സിലേക്ക് കടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ആശംസകളുമായി ആരാധകരും സിനിമ ഇന്റസ്ട്രിയിലെ സുഹൃത്തുക്കളും എല്ലാം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. തനിക്ക് ആശംസകയും സ്നേഹവും അറിയിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഇപ്പോൾ മ‍ഞ്ജു വാര്യർ.

ജപ്പാനിലാണ് ഇപ്പോൾ മ‍ഞ്ജു വാര്യർ. ജാപ്പനീസ് സ്റ്റൈലിലുള്ള ഡ്രസ്സ് ധരിച്ച് ജപ്പാനിൽ കറങ്ങുന്ന ഏതാനും മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് മഞ്ജു വാര്യർ പിറന്നാൾ ആശംസകൾ അറിയിച്ചവരോട് നന്ദി പറഞ്ഞ് എത്തിയിരിക്കുന്നത്. ഈ ജന്മദിനം ഒറ്റയ്ക്കുള്ള ഒരു യാത്രയിലൂടെ ആഘോഷിക്കാനാണ് മഞ്ജു തീരുമാനിച്ചത്. എന്തിനും കൂടെയുള്ള സന്തത സഹചാരികൂടെയായ ബിനീഷ് ചന്ദ്രനും ഈ യാത്രയിൽ മഞ്ജുവിനൊപ്പമില്ല.

Also Read: ഉർവശിയ്ക്ക് വേണ്ടി എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് കമൽ ഹാസൻ, എന്റെ കണ്ണ് നിറയുന്നു എന്ന് ഉർവശി; മകൾ ജനിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ്

മഞ്ജുവിന്റെ സോളോ ട്രിപ്പിനെ കുറിച്ച് ആദ്യം പോസ്റ്റ് പങ്കുവച്ചത് ബിനീഷ് ചന്ദ്രൻ തന്നെയാണ്. ജപ്പാനിൽ നിന്നുള്ള മഞ്ജുവിന്റെ ചിത്രങ്ങൾക്കൊപ്പമായിരുന്നു ബിനീഷിന്റെ പോസ്റ്റ്. ഹാപ്പി ബർത്ത് ഡേ മഞ്ജു വാര്യർ (MW), സോളോ ജപ്പാൻ വൈബ്, പക്ഷെ ഇവിടെ നിന്ന് മുഴുവൻ സ്നേഹവും. ലോകത്തിലെ എല്ലാ സന്തോഷവും നിങ്ങൾ സത്യസന്ധമായി അർഹിയ്ക്കുന്നു, എന്നും നിങ്ങളെ കുറിച്ച് അഭിമാനം മാത്രം - എന്നാണ് ബിനീഷ് ചന്ദ്ര കുറിച്ചത്.

Also Read: 47 ആയത്രേ 25 കാരിയുടെ അമ്മ! അറിയുമോ ഈ നിത്യഹരിത നായികയുടെ ബ്യൂട്ടി ആൻഡ് ഹെൽത്ത് സീക്രട്ട്സ്; മഞ്ജു വാര്യരുടെ ചിട്ടകൾ

പിന്നാലെ മഞ്ജുവും ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തുകയായിരുന്നു. എല്ലായിടത്തു നിന്നും ഇപ്പോഴും വന്നുകൊണ്ടിരിയ്ക്കുന്ന സ്നേഹത്തിനും കരുണയ്ക്കും നന്ദി. നന്ദിയുള്ളവളായിരിക്കാൻ എനിക്ക് ഒരുപാട് കാരണങ്ങൾ ഉള്ളതിനാൽ ഞാൻ എല്ലാത്തിനും നന്ദിയുള്ളവളാണ്. ചെറുതും വലുതം അതിനിയിലുള്ളതുമായ എല്ലാ കാര്യങ്ങൾക്കും നന്ദി. ഈ യാത്ര, ഈ സന്തോഷം, ഈ ശക്തി എല്ലാത്തിനും സ്നേഹവും നന്ദിയും മാത്രം- എന്നാണ് മഞ്ജു കുറിച്ചത്

ശുഭ്മാന്‍ ഗില്ലിന്‍റെ കുറ്റി തെറിപ്പിച്ച് പ്രാദേശിക ബോളര്‍; സംഭവം ഇന്ത്യയുടെ പരിശീലനത്തിനിടയില്‍


പതിനാല് വർഷത്തിന് ശേഷം ഇന്റസ്ട്രിയിലേക്ക് തിരിച്ചു വരുമ്പോൾ, മാറിയ സിനിമാ ലോകത്തെ കുറിച്ചുള്ള ഭയത്തോടെയായിരുന്നു മഞ്ജു വന്നത്. അവിടം മുതൽ എല്ലാത്തിലും പിന്തുണ നൽകി ബിനീഷ് ചന്ദ്രനെ പോലൊരു അസിസ്റ്റന്റും, മറ്റ് സഹൃത്തുക്കളും ഉണ്ടായിരുന്നു. വിദേശ യാത്രകളിൽ കുഞ്ചാക്കോ ബോബനും പിഷാരടിയും പോലുള്ള കൂട്ടുകാരുടെ തുണയും ഉണ്ടായി. എന്നാലിതാദ്യമായിട്ടാണ് മഞ്ജു ഒരു സോളോ ട്രിപ് നടത്തുന്ന കാര്യം പുറത്തുവരുന്നത്. മഞ്ജു പഴയതിലും അധികം ധൈര്യശാലിയായതിന്റെ സൂചനയാണ് ഇതെന്ന് ആരാധകരും പറയുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article