12 May 2025, 05:01 PM IST

ബിന്ദു പണിക്കർക്ക് അവാർഡ് കൈമാറുന്നു
നടി ബിന്ദു പണിക്കര്‍ക്ക് 2024-ലെ മികച്ച സഹനടിക്കുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമ്മാനിച്ചു. 'ടര്‍ബോ' എന്ന സിനിമയിലെ മികച്ച അഭിനയത്തെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് കമ്മിറ്റിയുടെ പുരസ്‌കാരം നാടകചാര്യന്‍ എ.കെ. പുതുശ്ശേരിയുടെ പത്‌നി ഫിലോമിന പുതുശ്ശേരിയും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ കുമാരി അഫ്രിന്‍ ഫാത്തിമയും ചേര്‍ന്ന് സമര്‍പ്പിച്ചു. ബിന്ദു പണിക്കരുടെ കൊച്ചിയിലെ വസതിയില്‍ വച്ച് നടന്ന പരിപാടിയില്‍ നവീന്‍ പുതുശ്ശേരി, വനിതാ സംരംഭക രഹന നസറുദ്ദീന്‍, ശ്രുതി സോമന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Bindu Panicker receives the 2024 Kalabhavan Mani Memorial Award
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·