23 May 2025, 10:13 PM IST

സൽമാൻ ഖാൻ, സൽമാൻ ഖാന്റെ വസതി | Photo: ANI, AFP
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പടിഞ്ഞാറന്‍ ബാന്ദ്രയിലെ വസതിയില്‍ സന്ദര്‍ശകരെത്തുന്നത് നിയന്ത്രിക്കാനൊരുങ്ങി മുംബൈ പോലീസ്. ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്‌മെന്റില്‍ തുടര്‍ച്ചയായി അതിക്രമിച്ചുകയറുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞരണ്ടുദിവസത്തിനിടെ സല്‍മാന്‍ ഖാന്റെ വസതിയില്‍ അതിക്രമിച്ചുകയറിയ ഒരു യുവാവിനേയും സ്ത്രീയേയും പോലീസ് അറസ്റ്റുചെയ്തിരുന്നു.
സ്വകാര്യകെട്ടിടമായതിനാല്‍ ഇവിടേക്കെത്തുന്ന ഓരോ വ്യക്തിയേയും പരിശോധിക്കുന്നത് ശ്രമകരമായിരിക്കുമെന്നാണ് മുംബൈ പോലീസ് അധികൃതര്‍ പറയുന്നത്. കെട്ടിടത്തിലെ താമസക്കാരുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ഇനി പുതിയ സന്ദര്‍ശകരെ അനുവദിക്കുകയുള്ളൂ.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ജിതേന്ദ്ര കുമാര്‍ സിങ് (23), ഇഷ ചബ്രിയ എന്നിവരെയാണ് ബാന്ദ്ര പോലീസ് അറസ്റ്റുചെയ്തത്. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍നിന്ന് ഭീഷണിനേരിടുന്ന സല്‍മാന് കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Mumbai constabulary summation information astatine Salman Khan`s Bandra residence
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·