ബിസിനസ് സിങ്കം! തൊട്ടതെല്ലാം പൊന്നാക്കി; തീയേറ്ററുകൾ ഹോട്ടൽസ് ബേക്കറി; വിധികൊണ്ട് സംഭവിച്ചുപോയതാണ് തുടങ്ങാൻ വേണ്ടി ചെയ്തതല്ല!

7 months ago 7

Authored by: ഋതു നായർ|Samayam Malayalam27 May 2025, 1:36 pm

തീയേറ്ററുകൾ മിഡിൽ ഈസ്റ്റിലെ ഹോട്ടൽസ് ബേക്കറി ബിസിനസ്! ലാലേട്ടൻ കൈവയ്ക്കാത്ത മേഖലകൾ കുറവാണ്. ഏകദേശം ആയിരം കോടിക്ക് അടുത്താണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

മോഹൻലാൽമോഹൻലാൽ (ഫോട്ടോസ്- Samayam Malayalam)
കണ്ണുകളിലും കവിളിലും കൈകാൽ വിരലുകളിൽ വരെ അഭിനയം ഒളിപ്പിച്ചു വച്ചിരിക്കുന്ന ദി കംപ്ലീറ്റ് ആക്ടർ ആണ് മോഹൻലാൽ. പകരം വയ്ക്കാനില്ലാത്ത അല്ലെങ്കിൽ സമാനതകളില്ലാത്ത അഭിനയ മികവുമായി മലയാള സിനിമാ ലോകം കീഴടക്കിയ അതുല്യ പ്രതിഭ അതാണ് മലയാളിക്ക് സ്വന്തം ലാലേട്ടൻ. നടൻ എന്നതിലുപരി അവതാരകൻ ഗായകൻ നർത്തകൻ എന്നിങ്ങനെ വ്യക്തിമുദ്ര പതിപ്പിയ്ക്കാത്ത മേഖലകൾ ചുരുക്കം മാത്രമാണ് .

ബിസിനസിലുമുണ്ട് ലാലേട്ടൻ വ്യക്തി മുദ്ര പിതിപ്പിച്ച സംരംഭങ്ങൾ. ഒരുപക്ഷേ മലയാള സിനിമ രംഗത്ത് നിന്ന് ആദ്യമായി ഫൂഡ് ബിസിനസിൽ എത്തുന്നത് ലാലേട്ടൻ ആയിരിക്കും. കേരളത്തിലെ ആദ്യ ഡിറ്റിഎസ് സ്റ്റുഡിയോ ആയിരുന്ന വിസ്മയ മാക്സ് തുടങ്ങിയതും അദ്ദേഹം തന്നെ.. ഏകദേശം അടുത്താണ് അദ്ദേഹത്തിന്റെ ആസ്തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഭക്ഷണം കഴിക്കാനും അത് ഉണ്ടാക്കാനും സെർവ് ചെയ്യാനും ഒക്കെ ഏറെ ഐഷ്ടമുള്ള ലാലേട്ടൻ ഫുഡ് ബിസിനസിലേക്കും ഇടക്ക് തിരിഞ്ഞിരുന്നു. മുൻപ് കുറച്ചുകാലം മുൻപേ ലാലേട്ടൻ കൈയ്യൊപ്പ് പതിപ്പിച്ച ബിസിനസ് ഇടങ്ങളെകുറിച്ച് അദ്ദേഹം തന്നെ പറഞ്ഞ വാക്കുകൾ നോക്കാം . ഹോട്ടലുകൾ ഉണ്ട് അത് മിഡിൽ ഈസ്റ്റിൽ ആണ്. പിന്നെ മസാല പ്രോഡക്ട്സ് അച്ചാറുകൾ അങ്ങനെയുള്ള ചില ഫുഡ് പ്രോഡക്ട്സിന്റെ ബിസിനസുകൾ ഉണ്ട്. കൂടാതെ പേസ്ട്രി ബേക്കറി യൂണിറ്റ്സ് പിന്നെ കൺസ്ട്രക്ഷൻസ് ഒക്കെയുണ്ട്.

ALSO READ: അവളെ ഓർക്കാത്ത ഞാൻ കരയാത്ത ഒറ്റ ദിവസം പോലുമില്ല! അവൾ ഒരിഞ്ചുപോലും നെഞ്ചിൽ നിന്നും ഇറങ്ങീട്ടില്ല; വീണ്ടും വൈറലായി വാക്കുകൾഇതൊന്നും ബിസിനസ് തുടങ്ങാൻ വേണ്ടി തുടങ്ങിയതല്ല സംഭവിച്ചു പോയതാണ്. നല്ല കാര്യങ്ങൾ ആണ്. ഒരാൾക്ക് ഭക്ഷണം കൊടുക്കുക അല്ലെങ്കിൽ ഭക്ഷണപദാർത്ഥങ്ങൾ കൊടുക്കാൻ ഒക്കെ കഴിയുന്നത് നല്ല കാര്യം തന്നെയാണ്. കാരണം ഞാൻ ഭക്ഷണം ഒരുപാട് ഇഷ്ടപെടുന്ന കുക്കിങ് ആസ്വദിക്കുന്ന ആളാണ്. അത് തമാശക്ക് അല്ല തുടങ്ങിയത്. വിധിക്കപ്പെട്ടു തുടങ്ങിയതാണ് എന്നുകരുതി ബിസിനസ് തുടങ്ങിയെ തീരൂ എന്ന് പറഞ്ഞുതുടങ്ങിയതല്ല.അതും സിനിമയുടെ കൂടെ മുൻപോട്ട് കൊണ്ട് പോകുന്നു. സ്‌കൂൾ കാലം കഴിഞ്ഞ സമയത്താണ് സിനിമയിലേക്ക് എത്തിയത്. എല്ലാം എനിക്ക് സിനിമയാണ്- മോഹൻലാൽ കൈരളി ചാനലിനോട് പറയുന്ന വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.

ALSO READ: ഇന്ന് ഞങ്ങളുടെ അഭിമാനദിവസം! അവളുടെ കഷ്ടപ്പാടിന്റെ ഫലം; സർക്കാർ ജോലിയിലേക്ക് ആലീസിന്റെ നാത്തൂൻ

ഞാൻ എന്തുനേടി എന്നുചോദിച്ചാൽ എനിക്ക് കിട്ടിയ കൂട്ടുകാർ ആണ് വലിയ സ്വത്ത്. സുഹൃത്തുക്കൾ ഉള്ളതുകൊണ്ടാണ് എനിക്ക് എന്റെ സിനിമയുടെ ഇരുപത്തിയഞ്ചാം വര്ഷം അതി ഗംഭീരമായി ആഘോഷമാക്കാൻ കഴിഞ്ഞു എന്നും ലാൽ കൂട്ടിച്ചേർത്തു.

Read Entire Article