‘ബിസിസിഐ ഇടപെട്ടു, ആകാശ്ദീപിന്റെ സഹോദരിയെ ചികിത്സിക്കാൻ മുംബൈയിൽനിന്ന് ഡോക്ടർമാരെത്തി’

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 08 , 2025 01:16 PM IST

1 minute Read

 X@Cricsport
ആകാശ്ദീപും സഹോദരി ജ്യോതിയും. Photo: X@Cricsport

ലക്നൗ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ്ദീപിന്റെ സഹോദരിയെ ചികിത്സിക്കാനായി ബിസിസിഐ സഹായങ്ങൾ നൽകിയതായി വെളിപ്പെടുത്തി ആകാശ്ദീപിന്റെ സുഹൃത്ത് വൈഭവ് കുമാർ. രണ്ടു മാസമായി ചികിത്സയിലായിരുന്ന ജ്യോതിക്ക് ഇപ്പോൾ കുഴപ്പമില്ലെന്നും വൈഭവ് കുമാർ പ്രതികരിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടം കാൻസർ രോഗിയായ സഹോദരിക്കു സമർപ്പിക്കുന്നെന്ന് ആകാശ്ദീപ് പറഞ്ഞതോടെയാണ്, ഇന്ത്യന്‍ താരത്തിന്റെ സുഹൃത്ത് പ്രതികരണവുമായി രംഗത്തെത്തിയത്.

‘‘ജ്യോതിക്ക് കാൻസറിന്റെ ആദ്യ ഘട്ടമായിരുന്നു. ബിസിസിഐയും ലക്നൗ സൂപ്പർ ജയന്റ്സ് ടീം മാനേജ്മെന്റും ചികിത്സയ്ക്ക് ഒരുപാട് സഹായിച്ചിട്ടുണ്ട്. മുംബൈയിൽനിന്ന് ഡോക്ടർമാരെത്തി ജ്യോതിക്ക് ലക്നൗവിൽ തന്നെ ചികിത്സ ഉറപ്പാക്കി. ബിസിസിഐയും ലക്നൗ മാനേജ്മെന്റും ബംഗാൾ അസോസിയേഷനും എല്ലാം ഇടപെട്ടിട്ടുണ്ട്. ഇപ്പോൾ ജ്യോതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.’’– വൈഭവ് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോടു പ്രതികരിച്ചു.

എജ്ബാസ്റ്റൻ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ആകാശ്ദീപ് പത്തു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ 88 റൺസ് വഴങ്ങി നാലു വിക്കറ്റുകളും രണ്ടാം ഇന്നിങ്സിൽ 99 റൺസ് വഴങ്ങി ആറു വിക്കറ്റുകളും താരം സ്വന്തമാക്കി.  ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ പകരക്കാരനായാണ് ആകാശ്ദീപ് പ്ലേയിങ് ഇലവനിലെത്തിയത്. ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലും ആകാശ്ദീപ് കളിക്കുമെന്നാണു വിവരം.

Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/Cricsport എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

English Summary:

Akash Deep's Childhood Friend Reveals BCCI's Role In Sister Jyoti's Cancer Treatment

Read Entire Article