ന്യൂഡൽഹി ∙ ബിസിസിഐ ഉൾപ്പെടെ എല്ലാ കായിക ഫെഡറേഷനുകൾക്കും ബാധകമാകുന്ന പ്രവർത്തന ചട്ടങ്ങളടങ്ങിയ സ്പോർട്സ് ഗവേണൻസ് ബിൽ ഇന്നു പാർലമെന്റിൽ അവതരിപ്പിച്ചേക്കും. പുതിയ ബിൽ വരുന്നതോടെ സ്വയംഭരണാവകാശമുള്ള സ്ഥാപനമായി തുടരാമെങ്കിലും ഭരണസമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ്, ഭരണപരമായ തീരുമാനങ്ങൾ, കായിക താരങ്ങളുടെ ക്ഷേമം, പരാതിപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ ബില്ലിലെ ചട്ടങ്ങൾ പാലിക്കാൻ ബിസിസിഐ ഉൾപ്പെടെയുള്ള രാജ്യത്തെ കായിക സംഘടനകൾ ബാധ്യസ്ഥരാണ്. പുതിയ ചട്ടപ്രകാരം കായിക ഫെഡറേഷനുകളുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾക്ക് 75 വയസ്സുവരെ തുടരാം.
ബില്ലിലെ പ്രധാന നിർദേശങ്ങൾ
1. ഒരു കായിക ഇനത്തിന് ഒരു ഭരണസമിതി
ഒരു കായിക ഇനത്തിന് ഒരു ദേശീയ ഭരണസമിതി മാത്രമേ പാടുള്ളു. ഭാരവാഹികൾക്കു പരമാവധി 3 തവണ മാത്രമേ തുടർച്ചയായി സ്ഥാനം വഹിക്കാൻ സാധിക്കൂ.2. തർക്കപരിഹാരത്തിന് സ്പോർട്സ് ബോർഡ്കായിക സംഘടനകളിലെ തർക്ക പരിഹാരത്തിനും അംഗീകാരം നൽകാനും റദ്ദാക്കാനും നാഷനൽ സ്പോർട്സ് ബോർഡ് സ്ഥാപിക്കും. ഫെഡറേഷനുകളുടെ സാമ്പത്തിക ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കാനും ക്രമക്കേടുകളുണ്ടെങ്കിൽ നടപടിയെടുക്കാനും ബോർഡിന് അധികാരമുണ്ട്.
3. കോഡ് ഓഫ് എത്തിക്സ്എല്ലാ ഫെഡറേഷനുകളും കോഡ് ഓഫ് എത്തിക്സ് പുറത്തിറക്കണം.
4. സേഫ് സ്പോർട്സ് പോളിസിമത്സരങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കായികതാരങ്ങൾക്കും സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ സേഫ് സ്പോർട്സ് പോളിസി പുറത്തിറക്കും.
5. കായിക തിരഞ്ഞെടുപ്പ് സമിതി
ഓരോ ദേശീയ കായിക സംഘടനയിലും സുതാര്യവും സമയബന്ധിതമായും തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ നിയോഗിക്കുന്ന കായിക തിരഞ്ഞെടുപ്പ് സമിതി ഉണ്ടാകും.
6. സ്പോർട്സ് ട്രൈബ്യൂണൽരാജ്യാന്തര കായിക തർക്കപരിഹാര കോടതിയുടെ മാതൃകയിൽ സ്പോർട്സ് ട്രൈബ്യൂണൽ; വിരമിച്ച സുപ്രീംകോടതി ജഡ്ജി മൂന്നംഗ ട്രൈബ്യൂണലിന്റെ അധ്യക്ഷനാകും.
7. ഇന്ത്യ എന്നത് ഒഫിഷ്യൽദേശീയ കായിക സംഘടനകൾ പേരിലും ലോഗോയിലും ‘ഇന്ത്യ, ഇന്ത്യൻ, നാഷനൽ’ എന്നീ വാക്കുകൾ ഉപയോഗിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങണം.
English Summary:








English (US) ·