13 August 2025, 08:28 AM IST

പ്രതീകാത്മക ചിത്രം | Photo: X/ east
ബിൽബോർഡ് ഹോട്ട് 100 ലിസ്റ്റിന്റെ നെറുകെയിലേക്ക് ഒരു കെ-പോപ്പ് ഗാനംകൂടി. ഹൺട്രിക്സ് എന്ന മൂവർ ബാൻഡിന്റെ ‘ഗോൾഡൻ’ എന്ന ഗാനമാണ് ലിസ്റ്റിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ, ബിടിഎസ്, ബ്ലാക് പിങ്ക് തുടങ്ങിയ കെ-പോപ് വമ്പന്മാരെ പിൻതള്ളിയ ഹൺട്രിക്സ് ഒരു യഥാർഥ ബാൻഡല്ല എന്നതാണ് രസം.
നെറ്റ്ഫ്ലിക്സ് ജൂണിൽ പുറത്തിറക്കിയ കെ-പോപ്പ് ഡീമൻ ഹണ്ടേഴ്‌സ് എന്ന അനിമേറ്റഡ് സിനിമയിലെ സാങ്കല്പിക സംഗീതബാൻഡാണ് ‘ഹൺട്രിക്സ്’. സിനിമയിലെത്തന്നെ മറ്റൊരു സാങ്കല്പികബാൻഡായ ‘സാജാ ബോയ്‌സി’ന്റെ യുവർ ഐഡൽ എന്ന ഗാനം ഹോട്ട് 100-ൽ എട്ടാംസ്ഥാനത്തുണ്ട്.
റിലീസായതുമുതൽ റെക്കോഡുകൾക്കുമേലെ റെക്കോഡുകൾ വാരിക്കൂട്ടിയ സിനിമയാണ് ഫാന്റസിയും കൊറിയൻ സംഗീതവും ഒത്തുചേർന്ന കെ-പോപ്പ് ഡീമൻ ഹണ്ടേഴ്‌സ്. നെറ്റ്ഫ്ലിക്സിലെ ഏറ്റവുമധികംപേർ കണ്ട ആനിമേറ്റഡ് സിനിമ, പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ പേർ കണ്ട നാലാമത്തെ സിനിമ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഏഴാമത്തെ സിനിമ, സിനിമയിലെ പാട്ടുകളെല്ലാം സ്പോട്ടിഫൈ ഹിറ്റുകൾ. ബിൽബോർഡ് ഹോട്ട് 100-ലെ ആദ്യ 30 സ്ഥാനങ്ങളിൽ ഗോൾഡനടക്കം സിനിമയിലെ ഏഴുപാട്ടാണുള്ളത്. സാങ്കല്പിക ബാൻഡിലെ അംഗങ്ങളായ റൂമി, മിറ, സോയി എന്നിവർക്കുവേണ്ടി ഇ-ജെ, ഓഡ്രി നുന, റെയ് ഏമി എന്നിവരാണ് ഗോൾഡൻ പാടിയിരിക്കുന്നത്.
Content Highlights: HUNTR/X’s ‘Golden’ From ‘KPop Demon Hunters’ Hits No. 1 connected Billboard Hot 100
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·