Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•31 May 2025, 8:29 pm
ഐപിഎൽ 2025 എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തുണയായത് ജസ്പ്രീത് ബുംറയുടെ വിക്കറ്റ് നേട്ടമെന്ന് ആർ അശ്വിൻ. എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ജയിച്ച മുംബൈ രണ്ടാം ക്വാളിഫയർ മത്സരത്തിൽ പഞ്ചാബിനെ നേരിടും.
ഹൈലൈറ്റ്:
- ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ആർ അശ്വിൻ
- നിർണായകമായത് ബുംറയുടെ വിക്കറ്റ് നേട്ടം
- രണ്ടാം ക്വാളിഫയറിൽ പ്രവേശിച്ച് മുംബൈ ഇന്ത്യൻസ്
ജസ്പ്രീത് ബുംറ (ഫോട്ടോസ്- Samayam Malayalam) മത്സരത്തിൻ്റെ ഒരു ഘട്ടത്തിൽ മത്സരം തങ്ങളുടെ കൈയിൽ ഒതുക്കാൻ ഗുജറാത്ത് ടൈറ്റൻസിന് സാധിച്ചു എങ്കിലും നിർണായക ഓവറിൽ ജസ്പ്രീത് ബുംറ എത്തിയതോടെ കളി മാറിമറയുമാകയായിരുന്നു.
'ബുംറയുടെ നീക്കമാണ് മുംബൈയ്ക്ക് തുണയായത്'; നിർണായക വിക്കറ്റ് നേട്ടത്തിൽ ബുംറയെ പ്രശംസിച്ച് ആർ അശ്വിൻ
ടോസ് നേടിയ മുംബൈ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 228 റൺസ് ആണ് നേടിയത്. രോഹിത് ശർമയാണ് മുംബൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് പക്ഷെ മുംബൈയുടെ ബൗളർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. കൃത്യമായ ഇടവേളയിൽ ഗുജറാത്തിന്റെ വിക്കറ്റുകൾ വീഴ്‌ത്താൻ മുംബൈ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. ഇതോടെ മുംബൈ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.
ഇപ്പോഴിതാ ബുംറയുടെ കിടിലൻ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റെർ ആർ അശ്വിൻ. ഗുജറാത്ത് ടൈറ്റൻസിനായി സായി സുദർശനും വാഷിങ്ങ്ടൺ സുന്ദറും തകർപ്പൻ കൂട്ടുകെട്ടിൽ റൺ വേട്ട നടത്തുമ്പോളാണ് ബുംറ വാഷിങ്ങ്ടൺ സുന്ദറിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ വിക്കറ്റ് ആയിരുന്നു അത്.
'ജസ്പ്രീത് ബുംറയുടെ ഓവർ നടന്നില്ലായിരുന്നെങ്കിൽ മത്സരം മുംബൈയ്ക്ക് നഷ്ടമാകുമായിരുന്നു' എന്നും അദ്ദേഹം പറഞ്ഞു. ബുംറയുടെ അവസാന ഓവറിലെ നിർണായക പ്രകടനവും മുംബൈ ഇന്ത്യൻസിനെ ജയിക്കാൻ സഹായിച്ചു എന്നും അശ്വിൻ പറഞ്ഞു. അതേസമയം ജസ്പ്രീത് ബുംറ ഐപിഎൽ 2025 സീസണിൽ ആദ്യ മത്സരങ്ങൾ കളിക്കാൻ താരത്തിന് നഷ്ടമായിരുന്നു. പരിക്കിനെ തുടർന്നായിരുന്നു താരത്തിന് ആദ്യ മത്സരം നഷ്ടമായത്.
ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയർ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ നേരിടും. പരാജയപ്പെട്ട ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ 2025 ൽ നിന്ന് പുറത്താവുകയും ചെയ്‌തു.
ജൂൺ 1 നാണ് രണ്ടാം ക്വാളിഫയർ മത്സരം നടക്കുക. ആദ്യ ക്വാളിഫയർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവുമായി നടന്ന മത്സരത്തിൽ പരാജയപെട്ടാണ് പഞ്ചാബ് കിങ്‌സ് രണ്ടാം ക്വാളിഫയറിൽ എത്തുന്നത്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·