Published: April 07 , 2025 07:13 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ത്രില്ലർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആദ്യം ബാറ്റു ചെയ്യും. ടോസ് വിജയിച്ച മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ ആർസിബിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സൂപ്പർ താരങ്ങളായ ജസ്പ്രീത് ബുമ്രയും രോഹിത് ശർമയും ബെംഗളൂരുവിനെതിരെ ഇന്നു കളിക്കാനിറങ്ങും. മലയാളി താരം വിഘ്നേഷ് പുത്തൂരും മുംബൈ പ്ലേയിങ് ഇലവനിലുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫിയിലാണ് ജസ്പ്രീത് ബുമ്ര ഒടുവിൽ കളിച്ചത്. ജനുവരി ആദ്യം നടന്ന മത്സരത്തിനിടെ താരത്തിനു പരുക്കേൽക്കുകയായിരുന്നു. തുടർന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായികുന്നു താരത്തിന്റെ ചികിത്സയും പരിശീലനവും. ബിസിസിഐയുടെ അനുമതി ലഭിച്ചതോടെ ബുമ്ര കഴിഞ്ഞ ദിവസം മുംബൈയിലെത്തി ടീമിനൊപ്പം ചേർന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ആർസിബി വാങ്കഡെ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– വിരാട് കോലി, ഫിൽ സോൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ലിയാം ലിവിങ്സ്റ്റൻ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹെയ്സൽവുഡ്, യാഷ് ദയാൽ.
മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവൻ– റയാൻ റിക്കിൾട്ടൻ (വിക്കറ്റ് കീപ്പര്‍), വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ധീർ, മിച്ചല്‍ സാന്റ്നർ, ദീപക് ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര, വിഘ്നേഷ് പുത്തൂർ.
English Summary:








English (US) ·