Samayam Malayalam•13 Jun 2025, 10:02 am
അഭിഷേകവും പൂജയും നടത്തി. അതിർത്തി തിരിക്കുന്ന കിഷൻ ഗംഗാ നദിയിൽ മരിച്ച 26 പേർക്കുള്ള പിതൃതർപ്പണം നടത്തി. ഇന്നു ഞങ്ങൾ താമസിച്ച കുപ്‌വാരയിലുള്ള ഖീർ ഭവാനി ക്ഷേത്രത്തിൽ നിന്ന് ശ്രീനഗറിലേക്ക് മടങ്ങിപോകാനുള്ള അനുവാദത്തിനായി കാത്ത് നിൽക്കുകയാണ് ഞങ്ങൾ 53 പേരടങ്ങുന്ന സംഘം.
ഗായത്രി അരുൺ (ഫോട്ടോസ്- Samayam Malayalam) ഗായത്രിയുടെ വാക്കുകൾ
ബുള്ളറ്റുകൾ 26 ജീവനുകൾ എടുത്ത നാട്ടിലേക്ക് 26 ‘ബുള്ളെറ്റുകളിലായി’ കേരളത്തിൽ നിന്നു നടത്തിയ യാത്ര!! പഹൽഗാം അറ്റാക്കിൽ മനം നൊന്ത് സുരക്ഷാ സംവിധാനത്തെയും ഭരണകൂടത്തെയും കുറ്റപ്പെടുത്തുന്ന ഫേസ്ബുക് പോസ്റ്റുകളുടെ പേമാരിക്കിടയിൽ തനിക്ക് എന്ത് ചെയ്യാനാകും എന്ന ഒരു വ്യക്തിയുടെ ചിന്തയിൽ ഉരുത്തിരിഞ്ഞ ഒരു പോസ്റ്റ്. “ബുള്ളറ്റുകൾക്ക് എതിരെ ബുള്ളറ്റുകൾ” കൊണ്ടുള്ള മറുപടി!!
ഡോ. രാമാനന്ദ് കുറിച്ച ആ പോസ്റ്റിന്റെ താഴെ ആയിരക്കണക്കിന് ദേശസ്നേഹികൾ ആണ് ഐകദാർഢ്യം പ്രഖ്യാപിച്ചത്. ‘Chalo LOC’ എന്ന പേരിൽ പെട്ടെന്ന് തന്നെ അതൊരു സംഘടനയായി മാറി. രാജ്യത്ത് ആർക്കും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയണം എന്നും ബുള്ളെറ്റുകൾക്ക് നമ്മളെ നിശ്ശബ്ദരാക്കാൻ കഴിയില്ല എന്നുമുള്ള സന്ദേശവുമായി കാലടി ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥാനത്ത് നിന്ന് കഴിഞ്ഞ ജൂൺ 1 ന് പുറപ്പെട്ട സംഘം ഇന്നലെ 12ആം ദിവസം ഭാരതത്തിന്റെ അവസാന വില്ലേജ് ആയ ടീത്വാളിൽ എത്തി. അരുണും യാത്രയിൽ ഒരാളായി ഉണ്ടായിരുന്നു. ശ്രീനഗറിൽ നിന്നു ഞാനും ഈ ഉദ്യമത്തിന്റെ ഭാഗമായി.ALSO READ: മീനുവിന്റെ സ്വന്തം കുഞ്ഞാറ്റ! കൂട്ടുകാരിക്ക് മീനാക്ഷിയുടെ പിന്തുണ; ആശംസകൾ നേർന്ന് താര പുത്രിApril 22 ലെ ആ ദുരന്തതിന് ശേഷം ആളുകൾക്ക് പ്രവേശനം നിഷേധിച്ച സ്ഥലമാണ് ഞങ്ങൾ ഇന്നലെ എത്തിയ ടീത്വാളിലെ ശാരദ യാത്രാ ക്ഷേത്രം. ശ്രീ ശങ്കരാചാര്യർ കേരളത്തിൽ നിന്ന് കാൽനടയായി വന്ന് സര്വ്വജ്ഞപീഠം കയറിയ യാത്ര തുടങ്ങിയ സ്ഥലം. യാത്ര അവസാനിപ്പിച്ച ശാരദാ പീഠം ഇപ്പൊൾ POK ൽ ആണുള്ളത്. ശ്രീനഗറിൽ നിന്ന് മറ്റൊരു ജാഗ്രതാ മേഖലയായ കുപ്പുവാരക്ക് ആണ് ആദ്യം ഞങ്ങൾ എത്തിയത്. അവിടെ എത്തുമ്പോഴും ടീത്വാളിലേക്കുള്ള അനുമതി ലഭിച്ചിരുന്നില്ല. പക്ഷേ അത്ഭുതമെന്നോണം കളക്ടർ ആയുഷി ഞങ്ങളെ നേരിൽ കാണാൻ അനുവദിക്കുകയും കാശ്മീരിലേക്കുള്ള ടൂറിസം പൂർവാധികം ശക്തിയായി പുനരാരംഭിക്കണം.
എന്നും ആ സന്ദേശവുമായി വന്ന നിങ്ങളാണ് അതിന് ഏറ്റവും മികച്ചത് എന്നും പറഞ്ഞ് ഞങ്ങൾക്കുള്ള അനുവാദം നൽകി. അങ്ങനെ പോലീസ് സംരക്ഷണത്തിൽ ഞങ്ങൾ പാകിസ്താനുമായി ഏതാനും മീറ്റർ അകലത്തിലുള്ള ആ സ്ഥലം സന്ദർശിച്ചു. രവീന്ദ്ര പണ്ഡിറ്റ് എന്ന വ്യക്തി സംരക്ഷിച്ചു പോരുന്ന ആ ക്ഷേത്രത്തിൽ
ചുറ്റിലും പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും. രാവിലെ തന്നെ അവരുടെ മോക്ഡ്രില്ല്. സമാധാനം ആണ് ഒരു മനുഷ്യന്റെ ഏറ്റവും എറ്റവും വലിയ സ്വത്ത്. അത് ഈ ജനങ്ങൾക്ക് ഇനി എത്രനാൾ അകലെ? നമുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം,നമ്മളാൽ കഴിയുന്ന വിധം പ്രതികരിക്കാം, ഒന്നിച്ച് സ്വയം ഉയർത്താം. ഭീകരവാദത്തിനോട് ഒരിക്കലും സന്ധി ഇല്ലാ... ജയ്ഹിന്ദ് ...





English (US) ·