ബൂട്ടിയയ്ക്കെതിരെ ചൗബെ

7 months ago 6

മനോരമ ലേഖകൻ

Published: June 21 , 2025 02:45 PM IST

1 minute Read

 Rahul R Pattom / Manorama)
ബൈചുങ് ബൂട്ടിയ (File Photo: Rahul R Pattom / Manorama)

ന്യൂഡൽഹി ∙ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഭാരവാഹികൾക്കെതിരെ വിമർശനം ഉന്നയിച്ച ഭരണസമിതിയംഗം ബൈചുങ് ബൂട്ടിയയ്ക്കെതിരെ പത്രക്കുറിപ്പിറക്കി ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ. ഫെഡറേഷൻ തീരുമാനങ്ങളെ വിമർശിക്കാൻ മാത്രമാണ് ബൂട്ടിയ ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതെന്നു ചൗബെ ആരോപിച്ചു.

സംപ്രേഷണ കരാർ വിഷയത്തിൽ ഐഎസ്എലും എഐഎഫ്എഫും തമ്മിലുള്ള തർക്കം തുടരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ഫുട്ബോൾ സീസൺ കലണ്ടറിൽ ഐഎസ്എലിനെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നാലെ എഐഎഫ്എഫ് ഭരണനേതൃത്വത്തെ ‘ദുരന്തം’ എന്നാണ് ബൂട്ടിയ വിശേഷിപ്പിച്ചത്.

English Summary:

AIFF Internal Conflict: Chaubey vs. Bhutia

Read Entire Article