Published: June 01 , 2025 10:06 AM IST
1 minute Read
കൊച്ചി∙ മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ താരവും ഫിഫ അംഗീകൃത ആദ്യ ഇന്ത്യൻ വനിതാ റഫറിയുമായ ബെന്റില ഡികോത്ത കൃഷി വകുപ്പിൽ നിന്ന് വിരമിച്ചു. കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. എറണാകുളം മുളവുകാട് സ്വദേശിനിയായ ബെന്റില ആതൻസ് ഒളിംപിക്സിൽ ഉൾപ്പെടെ വനിതാ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിച്ചു.
ദേശീയ തലത്തിൽ പുരുഷ മത്സരങ്ങളിലും റഫറിയായി. 1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. അണ്ടർ 20 ഇന്ത്യൻ വനിതാ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചു. ഇനി കോച്ചിങ് രംഗത്ത് സജീവമാകുമെന്ന് ബെന്റില പറഞ്ഞു.
English Summary:








English (US) ·