04 August 2025, 03:32 PM IST

ബെർലിനിൽനടന്ന കേരളാ യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ സെവൻസ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ ഹാംബർഗ് ബ്ലാസ്റ്റേഴ്സ് എഫ്സി.
ബെർലിൻ: ബെര്‍ലിനില്‍ നടന്ന കേരളാ യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെവന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഹാംബര്‍ഗ് ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചാമ്പ്യന്മാര്‍. കേരളാ യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തിയ ടൂര്‍ണമെന്റില്‍ പോളണ്ടിലെ യൂണിറ്റി സോക്കേഴ്‌സ് വാര്‍സോവിനെയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം.
വിദേശത്തുള്ള മലയാളികളുടെ ഫുട്‌ബോള്‍ പാഷനും ഐക്യബോധവും നിലനിറുത്താനാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി ഈ ടൂര്‍ണമെന്റുകള്‍ നടത്തുന്നത്. ജര്‍മ്മനി, ഇറ്റലി, പോളണ്ട്, മാള്‍ട്ട, ഫ്രാന്‍സ്,ലാറ്റിവ എന്നീ രാജ്യങ്ങളിലെ ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്ത 28 ക്ലബുകളില്‍ 24 ക്ലബുകളാണ് പങ്കെടുത്തത്.
ഹാംബര്‍ഗ് എഫ്‌സിയിലെ പ്രതമേഷ് ടോപ്പ് സ്‌കോററും മികച്ചതാരവുമായി തിരഞ്ഞെടുക്കപ്പെട്ടു. ഹാംബര്‍ഗിന്റെ ബദ്രി മികച്ച ഗോള്‍കീപ്പറായി. പോളണ്ട് യൂണിറ്റി സോക്കേഴ്സിലെ ജിയോ തോമസാണ് മികച്ച പ്രതിരോധ താരം. കഴിഞ്ഞവര്‍ഷം കൊമ്പന്‍സ് എഫ്‌സി ബര്‍ലിന്‍ ആയിരുന്നു ജേതാക്കള്‍.
Content Highlights: Hamburg Blasters FC crowned champions of the Kerala European Football Federation Sevens Championship








English (US) ·