Published: November 06, 2025 06:06 PM IST
1 minute Read
ന്യൂഡൽഹി∙ ബെറ്റിങ് ആപ് കേസുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യൻ താരങ്ങളായ ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടേയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. താരങ്ങളുടെ 11.14 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. റെയ്നയുടെ 6.64 കോടിയുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ 4.5 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടാനാണ് ഇടക്കാല ഉത്തരവായത്.
തട്ടിപ്പു കേസിൽ റെയ്ന, ധവാൻ എന്നിവർക്കു പുറമേ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിൻ ഉത്തപ്പ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. ബോളിവുഡ് താരങ്ങളായ സോനു സൂദ്, ഉർവശി റൗട്ടേല, തൃണമൂൽ കോൺഗ്രസ് മുൻ എംപി മിമി ചക്രവർത്തി എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടായി.
നിയമവിരുദ്ധമായ വാതുവയ്പ് കമ്പനിയെ പ്രോത്സാഹിപ്പിക്കുന്നതിനായി റെയ്നയും ധവാനും കരാറിലെത്തിയതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ ഇടപാടുകൾക്കുള്ള പ്രതിഫലം വിദേശ സ്ഥാപനങ്ങൾ വഴിയാണു താരങ്ങൾക്കു ലഭിച്ചത്. ബെറ്റിങ് ആപ്പിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതിയില്ലായിരുന്നെന്നു രണ്ടു താരങ്ങൾക്കും അറിവുണ്ടായിരുന്നെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary:








English (US) ·