Published: September 04, 2025 03:28 PM IST
1 minute Read
മുംബൈ∙ അനധികൃത ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. വാതുവയ്പ് ആപ്പായ 1x ബെറ്റിനെതിരെ സാമ്പത്തിക തട്ടിപ്പ് നിരോധന നിയമം അനുസരിച്ച് റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആപ്പുമായി ധവാനുള്ള ബന്ധം വെളിവാക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നതെന്നും ഇ.ഡി അറിയിച്ചു.
നിരവധിപ്പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത് മുതല്‍ കോടികളുടെ നികുതി വെട്ടിപ്പ് കേസ് വരെ അനധികൃത ബെറ്റിങ് ആപ്പുകള്‍ക്കെതിരെയുണ്ട്. മുന്‍ ഇന്ത്യന്‍ താരമായ സുരേഷ് റെയ്നയെ കഴിഞ്ഞമാസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. 1xബെറ്റ് ആപ്പുമായി ബന്ധപ്പെട്ടായിരുന്നു എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിന്‍റെ ഭാഗമായി ഗൂഗിളില്‍നിന്നും മെറ്റയില്‍നിന്നും ഇ.ഡി വിവരങ്ങള്‍ തേടിയിരുന്നു. ഇതിന് പുറമെ പരിമാച്ച് എന്ന ബെറ്റിങ് ആപ്പിനെ കുറിച്ച് വിവിധ സംസ്ഥാനങ്ങളിലും ഇ.ഡി അന്വേഷണം നടത്തി. ഇത്തരത്തിലുള്ള വിവിധ ബെറ്റിങ് ആപ്പുകള്‍ 22 കോടിയോളം ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് മാര്‍ക്കറ്റ് അനാലിസിസ് കമ്പനികളുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 11 കോടിപ്പേരും പതിവ് ഉപഭോക്താക്കളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഓൺലൈൻ മണി ഗെയിമിങ് ആപ്പുകൾ അടുത്തിടെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.
English Summary:








English (US) ·