ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ വിജയം കീഴടക്കുമ്പോഴാണ് പഴയൊരു അഭിമുഖത്തില്‍ മമിത ബൈജു തന്റെ കോളേജ് പ്രണയത്തെ കുറിച്ചും, പാര്‍ട്ണറെ കുറിച്ചുള്ള സങ്കല്‍പങ്ങളെ കുറിച്ചുമൊക്കെ മമിത ബൈജു സംസാരിക്കുന്നത്.
ദൂരെ ഒരിടത്തേക്ക് പോകുകയാണ് എന്ന് രാഹുല്‍ ഈശ്വര്‍, എന്നാല്‍ പിന്നെ ബിഗ് ബോസില്‍ കാണാം എന്ന് കമന്റുകള്‍!
ബെസ്റ്റ് ഫ്രണ്ട് ആയിട്ടുള്ള ആളാണ് ലവ് പ്രപ്പോസ് ചെയ്തത്. വര്‍ഷങ്ങളായിട്ട് അറിയാവുന്ന സുഹൃത്തല്ലേ എന്ന നിലയില്‍, വര്‍ക്കൗട്ടാവും എന്ന വിശ്വാസത്തിലാണ് ഓകെ പറഞ്ഞത്. പക്ഷേ പ്രണയത്തിലായതിന് ശേഷം ആ സൗഹൃദം നഷ്ടപ്പെട്ടു. എന്തും തുറന്ന് പറയാന്‍ കഴിയുന്ന സുഹൃത്തായിരുന്നു, പക്ഷേ പ്രണയത്തിലായപ്പോള്‍, സമയം നല്‍കുന്നില്ല എന്നൊക്കെയുള്ള പ്രശ്‌നം വന്നു. അത് എനിക്ക് വര്‍ക്കൗട്ടായില്ല, അതോടെ ബ്രേക്കപ് ആവുകയായിരുന്നു. ഞങ്ങള്‍ ബ്രേക്കപ് ആയി രണ്ട് മാസത്തിന് ശേഷം പുള്ളി വേറൊരു ആളെ സെറ്റാക്കി, അതുകൊണ്ട് വലിയ പ്രശ്‌നം വന്നില്ല എന്നാണ് മമിത ബൈജു പറഞ്ഞത്.
പാര്‍ട്ണര്‍ക്ക് വേണം എന്ന് തനിക്ക് തോന്നുന്ന ക്വാളിഫിക്കേഷനെ കുറിച്ചും മമിത ബൈജു സംസാരിക്കുന്നുണ്ട്. എല്ലാവരും പറയുന്നത് പോലെ തന്നെ ബേസിക് ആയിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്. അതിനപ്പുറത്തേക്ക് ഒന്ന് എന്ന് ചോദിച്ചാല്‍, മോശം ഭാഷ ഉപയോഗിക്കരുത്. അത് വഴക്കിടുമ്പോള്‍ പോലും, പരസ്പരം തര്‍ക്കിക്കുകയാണെങ്കിലും മോശം വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് സംസാരിക്കരുത്. പരസ്പരം എന്നും ബഹുമാനം വേണം.
എന്റെ പാര്‍ട്ണര്‍ എന്ന് പറയുമ്പോള്‍ എനിക്ക് എന്തും ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഒരിടമാണ്. ഒരു തവണ നമ്മള്‍ സംസാരിക്കുമ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിക്ക്, ബഹുമാനമില്ലാത്ത രീതിയില്‍ സംസാരിച്ചാല്‍ പിന്നെ ഒരു കാര്യം പറയാന്‍ പോകാന്‍ എനിക്ക് സാധിക്കാതെ പോകും. പരസ്പരമുള്ള ബഹുമാനം വളരെ പ്രധാനമാണ്. എന്റെ അറിവില്‍ മിക്ക പെണ്‍കുട്ടികള്‍ക്കും അതങ്ങനെയാണ് എന്നാണ് തോന്നിയിട്ടുള്ളത് എന്നും മമിത ബൈജു പറഞ്ഞു.




English (US) ·