29 June 2025, 12:31 PM IST

ചെൽസി താരങ്ങൾ | X.com/chelseafc
ഫിലാഡെല്‍ഫിയ: എക്സ്ട്രാ ടൈം ഗോൾവർഷത്തിന്റെ കരുത്തിൽ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫിഫ ക്ലബ് ലോകകപ്പില്‍ ക്വാര്‍ട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ-ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെയാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ജയം.
ബെന്‍ഫിക്കയ്‌ക്കെതിരേ ഗോള്‍ ഹിതമായ ആദ്യ പകുതിക്ക് ശേഷം 64-ാം മിനിറ്റിലാണ് ചെല്‍സി ആദ്യ ഗോള്‍ കണ്ടെത്തിയത്. റീസെ ജെയിംസാണ് ലക്ഷ്യം കണ്ടത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ബെന്‍ഫിക്ക തിരിച്ചടിച്ചു. എയ്ഞ്ചല്‍ ഡി മരിയ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ വലകുലുക്കി. അതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നു.
എക്‌സ്‌ട്രാ ടൈമില്‍ മൂന്നുഗോള്‍ കൂടി കണ്ടെത്തി ചെൽസി ബെന്‍ഫിക്കയെ തകര്‍ത്തെറിഞ്ഞു. 108-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കു, 114-ാം മിനിറ്റില്‍ പെഡ്രോ നെറ്റോ, 117-ാം മിനിറ്റില്‍ കീമാന്‍ ഡ്യൂസ്ബറി-ഹാള്‍ എന്നിവരാണ് ചെല്‍സിക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ ചെല്‍സി ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ ബ്രസീലിയന്‍ ക്ലബ് പാല്‍മിറാസ് ആണ് ഇംഗ്ലീഷ് വമ്പന്മാരുടെ എതിരാളികള്‍.
Content Highlights: fifa nine satellite cupful chelsea 4th final








English (US) ·