04 May 2025, 10:07 AM IST
മോഹൻലാലിനൊപ്പം 83-ാം വയസ്സിൽ അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് ഉമയാറ്റുകര സ്വദേശി ഗോപിനാഥൻപിള്ള

ഗോപിനാഥൻപിള്ള കുടുംബത്തോടൊപ്പം
തിരുവൻവണ്ടൂർ(ആലപ്പുഴ): മോഹൻലാലിന്റെ തുടരും നിനിമയിലെ രംഗം. ഡ്രൈവറായി മോഹൻലാൽ. യാത്രക്കാരനായി 83-കാരൻ ഗോപിനാഥൻപിള്ള. തുടർന്നുള്ള സംഭാഷണം: “ഈ വണ്ടിക്കെന്തൊരു കുലുക്കമാണ്. അടുത്തപ്രാവശ്യം ഞാൻ ഊബറേ വിളിക്കത്തൊള്ളൂ.” ഇതിനു മറുപടിയായി “അതെന്താ ഊബർ കുലുങ്ങത്തില്ലേ?” എന്നു ലാലേട്ടൻ. 10 സെക്കൻഡിനുള്ളിലെ നർമം കലർന്നൊരു രംഗം.
ഗോപിനാഥൻപിള്ളയും മോഹൻലാലും ഒന്നിച്ചുള്ള രംഗം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്. തിരുവൻവണ്ടൂർ കല്ലിശ്ശേരി ഉമയാറ്റുകരയിലെ വള്ളിയിൽ വീട്ടിലാണ് ഗോപിനാഥൻപിള്ള താമസിക്കുന്നത്.
ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്. ‘തുടരും’ സിനിമയിൽ ടാക്സി ഡ്രൈവറായ മോഹൻലാലിന്റെ കാറിൽ യാത്രചെയ്യുന്ന സാധാരണക്കാരന്റെ വേഷത്തിലാണ് ഗോപിനാഥൻപിള്ള അഭിനയിച്ചത്.
നിമിത്തമായത് കൊച്ചുമകൾ
ഗോപിനാഥൻപിള്ളയുടെ കൊച്ചുമകളും അധ്യാപികയുമായ മിത്ര പകർത്തിയ ചില വീഡിയോകളാണ് ഇദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചത്. മിത്രയുടെ ‘മിത്രം’ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഗോപിനാഥൻപിള്ളയുടെ രസകരമായ നിമിഷങ്ങൾ കൊച്ചുമകൾ റീൽസായി പങ്കുവെച്ചിരുന്നു. ഈ റീലുകൾ സംവിധായകൻ തരുൺ മൂർത്തിയുടെ അസിസ്റ്റന്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഗോപിനാഥൻപിള്ള സിനിമയിലെ രംഗത്തിന് അനുയോജ്യനാണെന്ന് തോന്നിയ തരുൺ മൂർത്തി അദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു.
മോഹൻലാലുമായി കോമ്പിനേഷൻ സീനുണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. അഭിനയിച്ച് ഏറെ പരിചയമുള്ള ഒരാളെപ്പോലെയാണ് ഗോപിനാഥൻപിള്ളയുടെ അഭിനയമെന്ന് സിനിമകണ്ട നാട്ടുകാരും പറയുന്നു. മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ മറ്റൊരിഷ്ടനടൻ. സിനിമകളെല്ലാം ഇഷ്ടമാണെങ്കിലും, ‘ചെമ്മീൻ’ എന്ന സിനിമയോട് കൂടുതലിഷ്ടം.
Content Highlights: 83 aged Gopinathan Pillai shares surface with Mohanlal successful Thudarum Movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·