ബേബി നയൻതാര ഇനി നായിക, സാഫും അമിത് മോഹനും ഒന്നിക്കുന്ന ഒരു സ്റ്റാർട്ട അപ് കഥയ്ക്ക് ചോറ്റാനിക്കരയിൽ തുടക്കം!

6 months ago 6

Authored by: അശ്വിനി പി|Samayam Malayalam15 Jul 2025, 7:12 pm

മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് ഒരു സ്റ്റാർട്ട് അപ്പ് കഥ. ചിത്രത്തിൻറെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു

ഒരു സ്റ്റാർട്ട് അപ് കഥയുടെ പൂജ കഴിഞ്ഞുഒരു സ്റ്റാർട്ട് അപ് കഥയുടെ പൂജ കഴിഞ്ഞു
സീ സ്റ്റുഡിയോസും ബീയിങ് യു സ്റ്റുഡിയോസും ട്രാവൻകൂർ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ഒരു സ്റ്റാർട്ട് അപ്പ് കഥ എന്ന ചിത്രത്തിൻറെ പൂജ ാ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്നു. ഹേമന്ത് രമേഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.ഹരീഷ് കുമാർ രചന നിർവഹിച്ച ചിത്രത്തിന്റെ കോ റൈറ്റർ സംവിധായകനായ ഹേമന്ത് രമേശാണ്. ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പൂജ ചടങ്ങുകൾക്ക് ശേഷം ചിത്രത്തിന്റെ സ്ക്രിപ്റ്റ് സംവിധായകനു കൈമാറി.

ചിത്രത്തിന്റെ ക്യാമറ സ്വിച്ച് ഓൺ കർമ്മം അഭിനേത്രി മുത്തുമണി നിർവഹിച്ചു. ആദ്യ ക്ലാപ്പ് നിർമ്മാതാവായ ബാദുഷ നിർവഹിച്ചു. സിനിമയിലെ താരങ്ങളുടെയും മറ്റു വിശിഷ്‌ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിൽ പടക്കളം, വാഴ, ഗുരുവായൂരമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ സാഫ്, വാഴ ചിത്രത്തിലൂടെ പ്രേക്ഷക മനം കവർന്ന അമിത് മോഹൻ, ബാലതാരമായി തന്നെ മലയാളത്തിൽ ഗംഭീര വേഷങ്ങൾ ചെയ്തു നായികാ നിരയിലേക്ക് ചുവടു വയ്ക്കുന്ന നയൻ‌താര ചക്രവർത്തി, നടനും സിനിമാ സ്ക്രിപ്റ്റ് റൈറ്ററുമായ DR. റോണി ഡേവിഡ്, ഹർഷിതാ പിഷാരടി എന്നിവരാണ് ഒരു സ്റ്റാർട്ട് അപ്പ് കഥയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടെയുണ്ട്.

Also Read: അറിയാതെ പറഞ്ഞു പോയതാണ്, സഹതാരത്തോട് അശ്ലീലമായി ചീത്ത വിളിച്ചതിനെ കുറിച്ച് സൂപ്പർഹീറോ, പറയിപ്പിച്ചതാണ് എന്ന്

സീ സ്റ്റുഡിയോസ് മലയാളം, തമിഴ് മൂവീസ് ഹെഡ് വിനോദ് സി.ജെ, നിർമ്മാതാക്കളായ ഷെഹ്‌സാദ് ഖാൻ,അസ്മത് ജഗ്മഗ് ( ബീയിങ് യു സ്റ്റുഡിയോസ്), കോ പ്രൊഡ്യൂസർ വിക്രം ശങ്കർ (ട്രാവൻകൂർ സ്റ്റുഡിയോസ്),മുസ്‌തഫ നിസാർ ,അസ്സോസിയേറ്റ് പ്രൊഡ്യൂസർ : വിനോദ് ഉണ്ണിത്താൻ (2 ക്രിയേറ്റിവ്‌ മൈൻഡ്‌സ്), എക്സികുട്ടീവ് പ്രൊഡ്യൂസർ: അനു.സി.എം, ഡോക്ടർ സംഗീത ജനചന്ദ്രൻ, റാഷിക് അജ്മൽ, ലൈൻ പ്രൊഡ്യൂസർ : സുബാഷ് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ :നന്ദു പൊതുവാൾ എന്നിവരോടൊപ്പം ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരും പൂജാ ചടങ്ങിൽ പങ്കെടുത്തു.

US pupil visa: സോഷ്യൽ മീഡിയ ഒളിപ്പിക്കണ്ട; കണ്ടെത്തിയാൽ വിസ ലഭിക്കില്ല മുന്നറിപ്പുമായി യുഎസ്


ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ശ്യാൽ സതീഷും പ്രവീൺ പ്രഭാകർ ചിത്ര സംയോജനവും അഡിഷണൽ സ്ക്രിപ്റ്റ് ആൻഡ് ഡയലോഗ്സ് ജോർജ് കോരയും നിർവഹിക്കുന്നു.സൗണ്ട് ഡിസൈൻ : സിനോയ് ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ : സാബു മോഹൻ, വസ്ത്രാലങ്കാരം : ആദിത്യ നാനു,മേക്കപ്പ് : റോണക്സ് സേവ്യർ, കാസ്റ്റിങ് ഡയറക്‌ടർ : ഡോക്ടർ സംഗീത ജനചന്ദ്രൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ: ബെൽരാജ് കളരിക്കൽ, അസ്സോസിയേറ്റ് ഡയറക്ടർ: ആഷിക് അഹമ്മദ്.എം, ആക്ഷൻ ഡയറക്ടർ: ആൽവിൻ അലക്സ് ,സ്റ്റിൽസ് : അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈൻ : എൻഎക്സ്ടി ജെൻ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ. ഈ മാസം ജൂലൈ 25 ന് ഒരു സ്റ്റാർട്ട് അപ്പ് കഥയുടെ ചിത്രീകരണം ആരംഭിക്കും. പി ആർ ഓ : പ്രതീഷ് ശേഖർ
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article