ബേബി വന്നാൽ ഓസിയുമായുള്ള ടൈം കുറഞ്ഞുപോകുമോ എന്നായിരുന്നു പേടി! ഓസി വേഗം അഡ്ജസ്റ്റ് ആയി

4 months ago 5

Authored by: ഋതു നായർ|Samayam Malayalam18 Sept 2025, 10:45 am

ഞങ്ങളുടെ മോനും നല്ല ഭാഗ്യവാൻ ആണ്, എത്ര ആളുകളുടെ അനുഗ്രഹം ആണ് അവന് കിട്ടിയത്. കുഞ്ഞിന്റെ പേര് നേരത്തെ തന്നെ മനസ്സിൽ ഉണ്ടായിരുന്നു . ഓം എന്ന് വേണം എന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്.

the fearfulness  was that clip  with ozy would alteration   aft  the babe  arrived says aswin ganeshഅശ്വിൻ ഗണേഷ് &ദിയ കൃഷ്ണ(ഫോട്ടോസ്- Samayam Malayalam)
കുഞ്ഞുവേണമെന്ന ആഗ്രഹം തന്നെക്കാൾ കൂടുതലും ഓസിക്ക് ആയിരുന്നുവെന്ന് പറയുകയാണ് അശ്വിൻ ഗണേഷ്

അശ്വിന്റെ വാക്കുകൾ

കല്യാണം കഴിക്കുന്നതിനു മുൻപേ തന്നെ കുറെ ട്രിപ്പുകൾ നമ്മൾ നടത്തിയിരുന്നു. കല്യാണം കഴിഞ്ഞ ഉടനെ തന്നെ ബേബി വേണം എന്നുതന്നെ ആയിരുന്നു ഓസിക്ക്. എനിക്ക് പക്ഷേ ഞാൻ കുറച്ചൊക്കെ ഫ്യൂച്ചറിൽ ചിന്തിച്ചുനോക്കി. ബേബി വന്നാൽ ഓസിയും ഒത്തുള്ള കുറെ സമയം കുറഞ്ഞുപോകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത. അത് മാത്രമേ പേടി ഉണ്ടായിരുന്നുള്ളൂ. ബേബി വരുന്നതിനു മുൻപേ നമ്മൾ പെട്ടെന്ന് പ്ലാൻ ചെയ്യുന്നു യാത്രകൾ നടത്തുന്നു അങ്ങനെ ആയിരുന്നു. ഇപ്പോൾ ബേബിയെ കൂടി ചിന്തിക്കണം. ഇപ്പോൾ സന്തോഷം തന്നെ ആണ്, പക്ഷേ ഈ പറഞ്ഞ ഒരു കാര്യം ഞാൻ ചിന്തിച്ചു.

വേഗം അഡ്ജസ്റ്റ് ആയി, അമ്മയായി എന്ന്. പക്ഷേ അപ്പോഴും എനിക്ക് അക്സെപ്റ്റ് ചെയ്യാൻ ആകുമായിരുന്നില്ല. അത് പ്രെഗ്നൻസിയിലെ മാറ്റങ്ങൾ പോലും അഡ്ജസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. നമ്മൾ തമ്മിൽ അടി വരെ ആയി, എന്റെ അടുത്ത് വരല്ലേ എന്നുപോലും പറയുമായിരുന്നു, ആ മണം ഓസിക്ക് പിടിക്കുമായിരുന്നില്ല.


ALSO READ: പ്രിയങ്ക ചോപ്രയ്ക്ക് ഒരു സീരിയസ് പ്രണയ ബന്ധമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി പ്രഹ്ളാദ് കക്കർ; ഇപ്പോഴത്തെ ജീവിതത്തിൽ ഹാപ്പിയാണ് നടി!

കുഞ്ഞുങ്ങളെ എനിക്ക് അത്രയും ഇഷ്ടമായിരുന്നു, വിവാഹത്തിന് മുൻപേ പറഞ്ഞിരുന്നു എനിക്ക് ഒരു കുഞ്ഞു വേണം എന്ന് അങ്ങനെയാണ് വേഗം ബേബി ആയതെന്നും ദിയ കൂട്ടിച്ചേർത്തു.


ALSO READ: കൂട്ടിമുട്ടിക്കാൻ അവർ പാടുപെടുന്നത് കണ്ടിട്ടുണ്ട്! ഇന്ന് ഞങ്ങൾക്ക് വേണ്ടതെല്ലാം വാങ്ങുന്നത് ഞങ്ങൾ തന്നെ
പ്രേക്ഷകർ ഉള്ളതാണ് നമ്മുടെ ജീവിതം. അവർ ഉള്ളതാണ് നമ്മുടെ ജീവിതം. ഒരു പട്ടിക്ക് പോലും വേണ്ടാതിരുന്ന സമയം ഉണ്ടായിരുന്നു, അപ്പോൾ പ്രേക്ഷകർ തന്ന അംഗീകാരം ആണ് നമ്മുടേത്.. അപ്പോൾ അവരോട് ഒരു രണ്ടുമിനിറ്റ് സംസാരിച്ചതുകൊണ്ട് നമ്മൾക്ക് ഒന്നും നഷ്ടമാകാൻ ഇല്ല. ഇത് ഒന്നും സത്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല, എനിക്ക് ഇപ്പോൾ കിട്ടുന്ന അംഗീകാരം ഒക്കെയും ദിയ കൃഷ്ണയെ വിവാഹം കഴിച്ചപ്പോൾ കിട്ടിയതാണ്. അത് ഞാൻ എന്റെ തലയിലേക്ക് എടുക്കുന്നില്ല. അതുകൊണ്ട് ഹെഡ് വെയിറ്റ് എനിക്ക് ഇല്ല. ഇവരൊക്കെ ലൈം ലൈറ്റിൽ വളർന്ന ആളുകൾ ആണ്, അതുകൊണ്ടുതന്നെ ഇതൊന്നും അവർക്ക് വലിയ കാര്യമായിരിക്കില്ല. എനിക്ക് പക്ഷെ അതൊക്കെ വലിയ കാര്യമാണ്. ആരെയും ഇറിറ്റേറ്റ് ചെയ്യുന്ന പോലെ നമ്മൾ വ്ലോഗ് ചെയ്യാറില്ല- അശ്വിൻ കൂട്ടിച്ചേർത്തു.
Read Entire Article