ബോൾട്ട് സാക്ഷി, ഒബ്ലീക്, വൂഡൻ വേഗതാരങ്ങൾ

4 months ago 5

14 September 2025, 07:44 PM IST

athletics

പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ സെവില്ലെ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു (Photo: courtesy: satellite athletics)

ടോക്യോ: ജമൈക്കയുടെ ഒബ്ലീക് സെവില്ലാണ് ലോകത്തിലെ പുതിയ വേഗതാരം. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനലില്‍ 9.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഒബ്ലീക് ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം കരസ്ഥമാക്കിയത്. 2016ൽ ഉസൈൻ ബോൾട്ടിനുശേഷം ഇതാദ്യമായാണ് ഒരു ജമൈക്കൻ താരം 100 മീറ്ററിൽ സ്വർണം നേടുന്നത്. ഗ്യാലറിയിൽ ബോൾട്ടിനെ സാക്ഷിയാക്കിയായിരുന്നു ഒബ്ലീക്കിന്റെ സ്വർണപ്രകടനം.

ഇരുപത്തിനാലുകാരനായ ഒബ്ലീക്കിന്റെ ഏറ്റവും മികച്ച സമയമാണിത്. കഴിഞ്ഞ തവണ ബുഡാപെസ്റ്റില്‍ 100 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിയ ജമൈക്ക ടീമില്‍ അംഗമായിരുന്നു.

വീറുറ്റ പോരാട്ടത്തില്‍ നാട്ടുകാരനായ കിഷെന്‍ തോംപ്‌സണെയാണ് ഒബ്ലിക് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത്. സമയം: 9.82 സെക്കന്‍ഡ്. നിലവിലെ ലോക ചാമ്പ്യന്‍ നോഹ ലൈല്‍സിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

മീറ്റ് റെക്കാഡോടെ ഫിനിഷ് ചെയ്ത യു.എസിന്റെ മെലിസ്സ ജെഫേഴ്‌സണ്‍ വൂഡനാണ് വനിതാ വേഗതാരം. മീറ്റ് റെക്കോഡായ 10.61 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. ഷാക്കരി റിച്ചാര്‍ഡ്‌സണ്‍ 2000ല്‍ കുറിച്ച 10.65 സെക്കന്‍ഡിന്റെ ചാമ്പ്യന്‍ഷിപ്പ് റെക്കാഡോണ് വൂഡന്‍ തിരുത്തിയത്.

ജമൈനയുടെ ടിന ക്ലെട്ടണ്‍ 10.76 സെക്കന്‍ഡില്‍ വെള്ളിയും സെന്റ് ലൂസിയയുടെ 10.84 സെക്കന്‍ഡി ഓടിയെത്തി വെങ്കലവും നേടി.

Content Highlights: Oblique Seville becomes the world`s fastest man, winning the 100m satellite title successful 9.77 seconds

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article