ബൈജൂസ്‌ ആപ്പിലായിരുന്നു ജോലി! നല്ലൊരു ചെക്കനെ കണ്ടുപിടിച്ച് കല്യാണം കഴിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ; യാത്ര ഇതുവരെ

7 months ago 7

Authored by: ഋതു നായർ|Samayam Malayalam11 Jun 2025, 2:28 pm

അച്ഛാ എനിക്ക് ഒരാളെ ഇഷ്ടമാണ് കല്യാണം കഴിപ്പിച്ചു തരാമോ എന്ന് ചോദിക്കുന്ന ലാഘവത്തോടെ എന്നോട് അവൾപറഞ്ഞു എനിക്ക് സിനിമ ഇഷ്ടമാണ് എന്ന്; ആദ്യം ഇത് പറയുന്നത് ആശയോടാണ്

മനോജ് കെ ജയൻ കുഞ്ഞാറ്റമനോജ് കെ ജയൻ കുഞ്ഞാറ്റ (ഫോട്ടോസ്- Samayam Malayalam)
മകളെ സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ടുവരുന്ന അച്ഛൻ. ജീവിതത്തിലെ പലവിധ വിഷയങ്ങൾ കാരണം പരസ്പരം വഴി തിരിഞ്ഞു എങ്കിലും അമ്മയെ ഓർക്കണമെന്ന് മകളെ പഠിപ്പിക്കുന്ന അല്ലെങ്കിൽ അമ്മയുടെ അനുഗ്രഹം മകളുടെ ജീവിതത്തിൽ അങ്ങോളം വേണം എന് വിശ്വസിക്കുന്ന ഒരു അച്ഛനെയാണ് ഇന്ന് മനോജ് കെ ജയനിൽ മലയാളികൾ കണ്ടത്. വിവാഹമോചനത്തോടെ പരസ്പരം പഴി ചാരുന്ന ഒരു സമൂഹത്തിനു മുൻപിൽ തീർത്തും മാതൃക ആവുകയാണ് അദ്ദേഹം. ഏറെ വൈകാരിക രംഗങ്ങൾക്കാണ് ഇന്ന് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചത്.

വിവാഹമോചനസമയത്തെ തെറ്റിദ്ധാരണകൾ പലതും കാലങ്ങൾ മായിച്ചു കളഞ്ഞു എന്ന് ഇന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു. ഇന്ത്യ കണ്ടതിൽ വച്ചേറ്റവും വലിയ നടി. അവരുടെ മകൾ സിനിമയിലേക്ക് വരുമ്പോൾ... എന്ന് പറഞ്ഞതും അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നത് കാണാൻ സാധിക്കും. അമ്മയുടെ അനുഗ്രഹത്തോടെ വേണം സിനിമയിലേക്ക് എത്താൻ അവരുടെ അനുവാദവും അനുഗ്രഹവും വേണം എന്ന് പറഞ്ഞതും താനെന്ന് മനോജ് കെ ജയൻ പറയുന്നു. ഏഴാം വയസ്സിൽ മകളെയും കൊണ്ട് ചെന്നൈ വിടുമ്പോൾ അവളെ നല്ല രീതിയിൽ പഠിപ്പിക്കണം നല്ല രീതിയിൽ വളർത്തണം ഒരു ജോലി അവൾക്ക് വേണം, പിന്നെ അവളുടെ വിവാഹം ഒക്കെ ആയിരുന്നു മനസ്സിൽ എന്നും മനോജ് കെ ജയൻ ഓർത്തെടുത്തു.

ALSO READ: കുഞ്ഞാറ്റയുടെ അമ്മയാണ്! കണ്ണുകൾ നിറഞ്ഞ് മനോജ്‌: അവൾ വേണ്ടെന്നു പറഞ്ഞാൽ ഒരിക്കലും ഞാനത് ചെയ്യണമെന്ന് പറയില്ല
ഇന്നത്തെ എന്റെ ഒരു ദിവസം എല്ലാം കൊണ്ടും അർത്ഥപൂർണ്ണമായ ദിവസമാണ്. വർഷങ്ങൾക്ക് മുൻപേ ഏഴുവയസുകാരിയെയും കൊണ്ട് ചെന്നൈ വിടുമ്പോൾ അവൾ സിനിമയിലേക്ക് വരും എന്ന് ഞാൻ ഓർത്തില്ല. അവളെ ചിന്മയ സ്‌കൂളിലും പിന്നീട് ചോയിസ് സ്‌കൂളിലേക്കും ഞാൻ മാറ്റിയപ്പോഴും അവളെ നല്ല പോലെ പഠിപ്പിക്കണം വളർത്തണം എന്നാണ് മനസിൽ ഉണ്ടായിരുന്നത്.

ചോയിസിലേക്ക് വിട്ടപ്പോൾ നാണായി പഠിപ്പിക്കണം നല്ല ജോലി ഒക്കെ കിട്ടി നല്ല ഒരു ചെക്കനേം കൊണ്ട് വിവാഹം കഴിപ്പിച്ചു പറഞ്ഞയക്കണം എന്നായിരുന്നു മനസ്സിൽ. എല്ലാം അവളുടെ ഇഷ്ടത്തിന് അനുസരിച്ചു വിട്ടു. എന്റെ കരിയറിൽ ഒരുപാട് ഗ്യാപ്പ് വന്നത് എന്റെ മോളെ അതുപോലെ പുന്നാരിച്ചു നോക്കിയത് കൊണ്ടാണ്.

ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജ് തിരഞ്ഞെടുത്തതും അവൾ ആണ്. ബൈജൂസ്‌ ആപ്പിൽ ജോലി ചെയ്യാൻ ആക്കിയതും ഞാൻ ആണ്. പിന്നെ ഒരുപാട് കമ്പനികളിൽ ജോലി ചെയ്തു. പിന്നെയാണ് അവളുടെ ഇഷ്ടം എന്നോട് തുറന്നു പറയുന്നത്. സിനിമ വേണം എന്ന് ആദ്യമേ കുഞ്ഞാറ്റ പറഞ്ഞത് ആശയോടാണ്. ആശ അവൾക്ക് നല്ലൊരു സുഹൃത്തുകൂടിയാണ്. മോൾ അച്ഛനോട് പറയാൻ പറഞ്ഞത് ആശയാണ്. അങ്ങനെ എന്നോട് പറഞ്ഞു. അവളുടെ ഇഷ്ടം നടത്തി കൊടുക്കുകയാണ് അച്ഛന്റെ കടമ എന്ന് ഞാൻ വിശ്വസിക്കുന്നു.- മനോജ് പറയുന്നു.
Read Entire Article