07 June 2025, 10:42 AM IST

എൻസോ സ്‌റ്റെയോള | Photo: X/cinesthetic, Santiago García
ഇറ്റാലിയന്‍ നടന്‍ എന്‍സോ സ്‌റ്റെയോള (85) അന്തരിച്ചു. 1948-ല്‍ വിറ്റോറിയോ ഡിസീക്കയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിയോറിയലിസ്റ്റ് ചിത്രം 'ബൈസിക്കിള്‍ തീവ്‌സി'ല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തന്റെ എട്ടാംവയസില്‍ ബ്രൂണോ റിക്കി എന്ന ബാലന്റെ വേഷമാണ് എന്‍സോ സ്‌റ്റെയോള ചിത്രത്തില്‍ അവതരിപ്പിച്ചത്. 1948-നും 1977-നുമിടയില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
1939 നവംബര്‍ 15-ന് റോമിലായിരുന്നു എന്‍സോ സ്‌റ്റെയോളയുടെ ജനനം. ബാലതാരമായി പിന്നീട് പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട അദ്ദേഹം ഔദ്യോഗികജീവിതത്തില്‍ ഗണിതാധ്യാപകനായിരുന്നു. ലാന്‍ഡ് രജിസ്ട്രിയില്‍ ക്ലര്‍ക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹാര്‍ട്ട് വിത്തൗട്ട് ബോര്‍ഡേഴ്‌സ്, വോള്‍ക്കാനോ, എ ടെയ്ല്‍ ഓഫ് ഫൈവ് വുമണ്‍, ദ ബെയര്‍ഫൂട്ട് കോണ്‍ടെസ്സ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1977-ല്‍ പുറത്തിറങ്ങിയ ദി ഗേള്‍ ഇന്‍ ദ യെല്ലോ പൈജാമാസ് ആണ് അവസാനം അഭിനയിച്ച ചിത്രം.
Content Highlights: Enzo Staiola, celebrated for his relation in`Bicycle Thieves`, has passed distant astatine 85
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·