ബോഡിഗാർഡോ അതോ മനസാക്ഷി സൂക്ഷിപ്പുകാരനോ! ആരാണ് ലാലേട്ടന് സനിൽ; മമ്മൂട്ടിക്കും മഞ്ജുവിനും വേണ്ടപ്പെട്ടവൻ

6 months ago 6

Authored by: ഋതു നായർ|Samayam Malayalam2 Jul 2025, 2:28 pm

കറയില്ലാത്ത ആത്മാവ്! എന്നാണ് സനിൽ എപ്പോഴും ലാലേട്ടനെ വിളിക്കാറ് കാരണം; ഒരു സന്യാസ യോഗം മോഹൻലാലിൽ കാണുന്നതുകൊണ്ടുതന്നെ അദ്ദേഹം അസാധാരണ മനുഷ്യൻ എന്നാണ് സനൽ പറയുക

മോഹൻലാൽ സനിൽ കുമാർമോഹൻലാൽ സനിൽ കുമാർ (ഫോട്ടോസ്- Samayam Malayalam)
"അയാൾ അങ്ങനെയാണ്....അയാൾക്ക് നോവണമെങ്കിൽ കൂടെയുള്ളവർക്ക് കൊള്ളണം....ഏതു പേമാരിയും അയാൾ ആസ്വദിച്ചു നനയും...എന്നാൽ കൂടെയുള്ളവരൊന്നു ചാറ്റൽ നനഞ്ഞാൽ അയാളുടെ ഇമ്മ്യൂണിറ്റി പതിയെ ക്ഷയിച്ചു തുടങ്ങും", മോഹൻലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ സന്തത സഹചാരി ആയ സനിൽ പറഞ്ഞ വാക്കുകൾ ആണിത്.

ഇക്കഴിഞ്ഞദിവസമാണ് മാധ്യമ പ്രവർത്തകരുടെ ഉന്തിലും തള്ളിലും മോഹൻലാലിൻറെ കണ്ണിന് സാരമായ പരിക്ക് ഏൽക്കുന്നത്. അത്ര ഗുരുതരം അല്ലെങ്കിലും അദ്ദേഹത്തിന് ഏറെ ബുദ്ധിമുട്ടുകൾ കണ്ണിനു ഉണ്ടായി എന്നാണ് ഉറ്റസുഹൃത്തുക്കൾ പറയുന്നത്. അതേസമയം മോഹൻലാലിൻറെ ഒപ്പമുള്ള ഈ സനിൽ കുമാർ ആരാണ് എന്ന് അധികം ആർക്കുമറിയാത്ത കാര്യമാണ്.

ചിലർ ബോഡി ഗാർഡ് എന്ന് അദ്ദേഹത്തെ വിളിക്കും ചിലർ പറയും ബാല്യകാല സുഹൃത്തെന്ന് ചിലർ പറയും മാനേജർ എന്ന് അമറ്റുചിലർ പറയും മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന്. എന്നാൽ ലാലിന് തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആത്മാർത്ഥസുഹൃത്താണ് സനിൽ. ഒരുപാട് വര്ഷങ്ങള് ഒന്നും ആയിട്ടില്ലെന്നാണ് സൂചന കോവിഡ് കാലം മുതൽക്കാണ് സനിൽ ലാലിൻറെ അടുത്ത സുഹൃത്താകുന്നത്.

ലാലേട്ടന്റെ കട്ട ചങ്ക് എന്ന് വേണമെങ്കിൽ സനിലിനെ വിശേഷിപ്പിക്കാം. ഉറ്റ സുഹൃത്ത് എങ്കിലും ലാലിൻറെ എല്ലാ ഫിനാൻഷ്യൽ കാര്യങ്ങളും ഡീൽ ചെയ്യുന്നത് സനിൽ ആണ്. ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായ സനിൽ ലാലേട്ടന്റെ മാത്രമല്ല മമ്മൂട്ടി, മഞ്ജു വാര്യർ കുഞ്ചാക്കോ ബോബൻ ടോവിനോ തുടങ്ങി നിരവധി പ്രമുഖരുടെയും സാമ്പത്തിക ഇടപാടുകളിൽ ഉപദേശം നൽകുന്നതും അദ്ദേഹം ആണ്. സനിലിന്റെ ഉപദേശത്തിൽ കാര്യങ്ങൾ ഡീൽ ചെയ്യുന്ന ലാലേട്ടന് സാമ്പത്തിക ഇടപാടിൽ മറ്റൊരു സംശയവും ഉണ്ടാകാറില്ല.
ALSO READ: 'അശ്വിനെ ഇങ്ങനെ കളിയാക്കരുത് പാവത്തിന്റെ മുഖം കണ്ടില്ലേ കാണുന്ന ഞങ്ങളുടെ മനസ്സ് വേദനിക്കുന്നു', വൈറൽ വീഡിയോയുടെ യാതാർഥ്യം

ലാലേട്ടന്റെ സ്വത്തും ഇടപാടുകളും സാമ്പത്തിക ഇടപാടുകളും എല്ലാം കൈകാര്യം ചെയ്യുന്നതിലും ഒരു ചാർട്ടേഡ് അക്കൗണ്ടന്റായ സനലിന്റെ ഇടപെടൽ ചെറുതല്ല. കോവിഡ് -19 കാലഘട്ടം മുതൽ ആ ബന്ധം തീവ്രമായി. സൗഹൃദങ്ങളുടെ രാജാവാണ് മോഹൻലാൽ, ഈ ഒരാൾ മാത്രമേ അങ്ങനെ ഉണ്ടാകൂ എന്നാണ് സനിൽ കുമാർ പറയുക.

മോഹൻലാലുമായുള്ള സനിൽ കുമാറിന്റെ ബന്ധം വെറും പ്രൊഫഷണൽ ഇടപാടുകൾക്കപ്പുറം ആണെന്ന് സാരം. ലാലുമായി വ്യക്തിപരമായ ബന്ധം പങ്കിടുന്ന അടുത്ത സുഹൃത്തായിട്ടാണ് സനലിനെ ഇൻഡസ്ട്രിയിൽ വിശേഷിപ്പിക്കുന്നത്. ലൈറ്റ് ബോയ് മുതൽ നിർമ്മാതാവ് വരെയുള്ള എല്ലാവരോടും ലാലേട്ടൻ കാണിക്കുന്ന കരുതൽ, മോഹൻലാലിന്റെ കെയറിങ് കാരക്ടറിനെ കുറിച്ചുള്ള കഥകൾ, ഷൂട്ടിംഗ് ലോക്കേഷനിൽ പ്രേം നസീർ സാറിന്റെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കെ, നസീർ സാറിനെ അസഭ്യം പറഞ്ഞവനെ ഓടിച്ചിട്ടു ഇടിക്കുന്ന ലാലേട്ടനെ കുറിച്ചും സനിൽ കുമാർ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: എന്താണിത്ര ചിരിക്കാൻ ഒന്നും കാണാതെ തുടക്കം കുറിക്കാൻ വരില്ല; മകളുടെ എൻട്രിയും അച്ഛന്റെ ക്ഷമയും; സോഷ്യൽമീഡിയ ചർച്ചകൾ
കോവിഡ് -19 പാൻഡെമിക് സമയത്ത്, ആളുകളുമായി ബന്ധപ്പെടാനുള്ള മോഹൻലാലിന്റെ ശ്രമങ്ങൾക്ക് സനിൽ കുമാർ സാക്ഷ്യം വഹിച്ചു. അന്ന് അദ്ദേഹം എത്രത്തോളം എഫേർട്ട് ഇട്ടാണ് ആവശ്യക്കാർക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ചതെന്നും സനൽ പറഞ്ഞിട്ടുണ്ട്.

Read Entire Article