02 May 2025, 08:23 PM IST

അനിൽ കപൂറും സഞ്ജയ് കപൂറും നിർമൽ കപൂറിനൊപ്പം | File Photo/ AFP, PTI
ബോളിവുഡ് താരമായ അനില്‍ കപൂറിന്റെയും നിര്‍മാതാവ് ബോണി കപൂറിന്റേയും നിര്‍മാതാവും നടനുമായ സഞ്ജയ് കപൂറിന്റേയും അമ്മ നിര്‍മല്‍ കപൂര്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ സെപ്റ്റംബറിലാണ് നിര്‍മല്‍ കപൂര്‍ 90-ാം പിറന്നാള്‍ ആഘോഷിച്ചത്.
ഏതാനും ദിവസങ്ങളായി മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിര്‍മല കപൂര്‍. വെള്ളിയാഴ്ച വൈകീട്ട് 5.45-ഓടെയായിരുന്നു അന്ത്യം. ശനിയാഴ്ച പവന്‍ ഹന്‍സ് ശ്മശാനത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
പ്രശസ്ത നിര്‍മാതാവ് സുരിന്ദര്‍ കപൂറാണ് നിര്‍മല്‍ കപൂറിന്റെ ഭര്‍ത്താവ്. റീനാ കപൂര്‍, ബോണി കപൂര്‍, അനില്‍ കപൂര്‍, സഞ്ജയ് കപൂര്‍ എന്നിങ്ങനെ നാല് മക്കളാണുള്ളത്. നിര്‍മല്‍ കപൂറിന്റെ കൊച്ചുമക്കളായ സോനം കപൂര്‍, റിയ കപൂര്‍, ഹര്‍ഷ്‌വര്‍ധന്‍ കപൂര്‍, ജാന്‍വി കപൂര്‍, ഖുശി കപൂര്‍, അന്‍ശുല കപൂര്‍, അര്‍ജുന്‍ കപൂര്‍, ഷനായ കപൂര്‍, ജഹാന്‍ കപൂര്‍, മോഹിത് മര്‍വാ എന്നിവരും ബോളിവുഡിലെ സെലിബ്രിറ്റി കിഡുകളാണ്.
Content Highlights: Nirmal Kapoor, parent of Bollywood actors Anil and Sanjay Kapoor, passed distant astatine 90
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·