28 July 2025, 10:34 AM IST

അനീത് പദ്ദയും അഹാൻ പാണ്ഡേയും 'സയ്യാര'യിൽ, 'ചെന്നൈ എക്‌സ്പ്രസ്' പ്രൊമോഷനിടെ ഷാരൂഖ് ഖാനും ദീപിക പദുക്കോണും | Photo: X/ Pop Base, PTI
കളക്ഷന്‍ റെക്കോര്‍ഡില്‍ ബോളിവുഡിന്റെ കിങ് ഖാനെ മറികടന്ന് അനീത് പദ്ദയും അഹാന്‍ പാണ്ഡേയും. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ റൊമാന്റിക് ചിത്രമായ 'ചെന്നൈ എക്‌സ്പ്രസി'ന്റെ കളക്ഷന്‍ റെക്കോര്‍ഡ്, ഇരുവരും പ്രധാനകഥാപാത്രങ്ങളായ 'സയ്യാര' മറികടന്നു. പത്തുദിവസം കൊണ്ടാണ് ബോളിവുഡിന്റെ റൊമാന്‍സ് കിങ്ങിനെ ഇരുവരും മറികടന്നത്.
ഞായറാഴ്ച മാത്രം 30 കോടിയോളമാണ് 'സയ്യാര' നേടിയത്. ഇതോടെ ചിത്രത്തിന്റെ ആഭ്യന്തര കളക്ഷന്‍ 247.25 കോടി കടന്നു. ഷാരൂഖ് ഖാന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ റൊമാന്റിക് ചിത്രം 'ചെന്നൈ എക്‌സ്പ്രസ്' ആകെ 227 കോടിയാണ് നേടിയത്. 12 വര്‍ഷം മുമ്പുള്ള കളക്ഷന്‍ റെക്കോര്‍ഡാണ് 'സയ്യാര'യിലൂടെ അനീത് പദ്ദയും അഹാന്‍ പാണ്ഡേയും മറികടന്നത്.
ട്രാക്ക്ഡ് കളക്ഷന്‍സ് പ്രകാരം 'സയ്യാര' പ്രദര്‍ശനത്തിനെത്തിയ ആദ്യദിവസം നേടിയത് 21.5 കോടിയാണ്. രണ്ടാംദിവസം ഇത് 26 കോടിയായി ഉയര്‍ന്നു. ആദ്യ ഞായറാഴ്ച മാത്രം ചിത്രം 35.75 കോടി നേടി. 172.75 കോടിയാണ് ആദ്യ ആഴ്ചയിലെ കളക്ഷന്‍. മോഹിത് സൂരി സംവിധാനംചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: Aneet Padda- Ahaan Panday Saiyaara surpasses Shah Rukh Khan's Chennai Express container bureau collection
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·