'ബോളിവുഡില്‍ 700-ഓളം സംഘട്ടന കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ്; ഫണ്ട് ചെയ്യുന്നത് അക്ഷയ് കുമാര്‍'

6 months ago 7

18 July 2025, 12:28 PM IST

akshay kumar

അക്ഷയ് കുമാർ | Photo: PTI

പാ രഞ്ജിത്ത് ചിത്രം 'വേട്ടുവ'ത്തിന്റെ ചിത്രീകരണത്തിനിടെ സംഘട്ടന കലാകാരന്‍ എസ്. മോഹന്‍രാജ് എന്ന എസ്.എം. രാജു മരിച്ച സംഭവം സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സംഘട്ടന കലാകാരന്മാരുടെ സുരക്ഷയെ സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍ ഏറെയും. ഇതിനിടെ ഒരുസുപ്രധാന തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍ വിക്രം സിങ് ദഹിയ. ബോളിവുഡില്‍ 700-ഓളം സംഘട്ടനകലാകാരന്മാര്‍ക്കായി അക്ഷയ് കുമാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ദഹിയ പറയുന്നത്.

'ബോളിവുഡിലെ 650 മുതല്‍ 700-ഓളം വരുന്ന സ്റ്റണ്ട്മാന്‍മാര്‍ക്കായി ഇപ്പോള്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്ഷയ് സാറാണ് ഇതിന് പിന്നില്‍. ആരോഗ്യ- അപകട പരിരക്ഷയാണ് ഉറപ്പുവരുത്തിയിരിക്കുന്നത്. സെറ്റിലോ പുറത്തോവെച്ച് സ്റ്റണ്ട്മാന് പരിക്കേറ്റാല്‍ അഞ്ചരലക്ഷം രൂപവരെ സൗജന്യ ചികിത്സലഭിക്കും', എന്നാണ് ദഹിയ പറഞ്ഞത്. അപകടമരണത്തിന് 25 ലക്ഷം രൂപ കുടുംബത്തിന് ഇന്‍ഷുറന്‍സില്‍നിന്ന് നല്‍കും.

നേരത്തെ ഇങ്ങനെയൊരു ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അക്ഷയ് കുമാര്‍ അതിന് വേണ്ടി നിലപാടെടുത്തു എന്നുമാത്രമല്ല, പണം കണ്ടെത്താനും സഹായിച്ചു. സ്റ്റണ്ട്മാന്‍മാര്‍ അനുഭവിക്കുന്നത് എന്താണെന്ന് നേരിട്ട് അറിയാവുന്ന ആളാണ് അദ്ദേഹമെന്നും സംവിധായകന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സഹായിച്ച അക്ഷയ് കുമാറിനെ മൂവി സ്റ്റണ്ട് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജാസ് ഖാന്‍ പ്രശംസിച്ചു. 'നിരവധി അംഗങ്ങളെ സഹായിച്ചിട്ടുള്ള പോളിസിക്ക് കഴിഞ്ഞ എട്ടുവര്‍ഷമായി അക്ഷയ് കുമാറിന്റെ സ്വന്തം പോക്കറ്റില്‍ നിന്നാണ് ഫണ്ട് ചെയ്യുന്നത്. ഇത് സംഘട്ടന കലാകാരന്മാര്‍ക്ക് ശരിക്കും ഗുണം ചെയ്തു', അജാസ് ഖാന്‍ പറഞ്ഞു. 2017 മുതലാണ് ഈ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്.

Content Highlights: Bollywood prima Akshay Kumar provides security for 700 stunt artists

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article