Published: December 14, 2025 08:53 PM IST Updated: December 14, 2025 11:00 PM IST
1 minute Read
ധരംശാല∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് അനായാസ വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 25 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കിയത്. സ്കോർ– ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117, ഇന്ത്യ 15.5 ഓവറിൽ മൂന്നിന് 120. 18 പന്തുകളിൽ മൂന്നു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 35 റൺസെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യൻ നിരയില്‍ ടോപ് സ്കോറർ.
ശുഭ്മൻ ഗിൽ (28 പന്തിൽ 28), തിലക് വർമ (34 പന്തിൽ 26), സൂര്യകുമാർ യാദവ് (11 പന്തിൽ 12), ശിവം ദുബെ (നാലു പന്തിൽ 10) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ബാർട്മാന്റെ 16–ാം ഓവറിലെ നാലും അഞ്ചും പന്തുകൾ സിക്സും ഫോറും പറത്തി ശിവം ദുബെയാണ് ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. നാലാം ട്വന്റി20 ബുധനാഴ്ച ലക്നൗവിൽ നടക്കും.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസെടുത്ത് പുറത്തായിരുന്നു. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ എയ്ഡൻ മാർക്രമിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. 46 പന്തുകളിൽ രണ്ടു സിക്സുകളും ആറ് ഫോറുകളും ബൗണ്ടറി കടത്തിയ മാർക്രം 61 റൺസടിച്ചാണു പുറത്തായത്. 20 റൺസെടുത്ത ഡോനോവൻ ഫെരേരയും 12 റൺസെടുത്ത ആൻറിച് നോർട്യയും കുറച്ചെങ്കിലും പിടിച്ചുനിന്നു.
മികച്ച തുടക്കമാണ് ഇന്ത്യൻ ബോളർമാർ സമ്മാനിച്ചത്. 3.1 ഓവറിൽ ഏഴു റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി. വമ്പനടിക്കാരായ റീസ ഹെൻറിക്സ് (പൂജ്യം), ക്വിന്റൻ ഡികോക്ക് (ഒന്ന്), ഡെവാൾഡ് ബ്രെവിസ് (രണ്ട്) എന്നീ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അതിവേഗം മടങ്ങി. ഡികോക്കിനെയും ബ്രെവിസിനെയും ഹർഷിത് റാണ പുറത്താക്കിയപ്പോൾ, അർഷ്ദീപിനാണ് ഹെൻറിക്സിന്റെ വിക്കറ്റ്.
India won by 7 wickets (with 25 balls remaining)
![]()
RSA
117-10 20/20
![]()
IND
120-3 15.5/20
പിന്നാലെയെത്തിയ വരുൺ ചക്രവർത്തിയും ശിവം ദുബെയും കൂടി തകർത്തെറിഞ്ഞതോടെ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. ട്രിസ്റ്റൻ സ്റ്റബ്സ് (ഒൻപത്), കോർബിൻ ബോഷ് (നാല്), മാർകോ യാൻസൻ (രണ്ട്) എന്നിവരും രണ്ടക്കം കടക്കാതെ മടങ്ങി. ധരംശാലയിലെ വിക്കറ്റ് നേട്ടത്തോടെ ഹാർദിക് പാണ്ഡ്യ രാജ്യാന്തര ട്വന്റി20യിൽ 100 വിക്കറ്റും വരുണ്‍ ചക്രവർത്തി 50 വിക്കറ്റും തികച്ചു. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും ഓരോ വിക്കറ്റുകളും നേടി.
English Summary:








English (US) ·