ബോളർമാർക്കു മാത്രം ‘കട്ട സപ്പോർട്ട്’, ഇതെന്ത് പിച്ച്? മെൽബൺ പിച്ചിന് ഡീമെറിറ്റ് പോയിന്റ്

3 weeks ago 3

മനോരമ ലേഖകൻ

Published: December 30, 2025 02:47 PM IST

1 minute Read

ഇംഗ്ലിഷ് പേസർ ജോഷ് ടങ്ങിന്റെ പന്തിൽ ക്ലീൻ ബോ‍ൾഡാകുന്ന ഓസീസ് ബാറ്റർ സ്റ്റീവ് സ്മിത്ത്.
ഇംഗ്ലിഷ് പേസർ ജോഷ് ടങ്ങിന്റെ പന്തിൽ ക്ലീൻ ബോ‍ൾഡാകുന്ന ഓസീസ് ബാറ്റർ സ്റ്റീവ് സ്മിത്ത്.

ദുബായ്∙ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ 4–ാം മത്സരം അരങ്ങേറിയ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചിന് ഒരു ഡീമെറിറ്റ് പോയിന്റ് വിധിച്ചു. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ബോളർമാർക്ക് വളരെ അനുകൂലമായ പിച്ചാണ് ഒരുക്കിയത് എന്നു കാട്ടിയാണ് നടപടി. 2 ദിവസത്തിനുള്ളിൽ അവസാനിച്ച മത്സരത്തിന്റെ ആദ്യ ദിനം 20 വിക്കറ്റുകൾ വീണിരുന്നു.

6 ഡീമെറിറ്റ് പോയിന്റുകൾ ലഭിച്ചാൽ 12 മാസത്തേക്ക് ഇവിടെ മത്സരം നടത്താൻ സാധിക്കുകയില്ല. മത്സരം അവസാനിക്കും മുൻപേ പിച്ചിനെച്ചൊല്ലിയുടെ വിവാദങ്ങളും തുടങ്ങിയിരുന്നു. വിമര്‍ശനങ്ങൾ ശക്തമായതോടെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇടപെട്ട് നടപടിയെടുത്തത്.

English Summary:

Ashes Test cricket faces scrutiny aft the Melbourne Cricket Ground transportation receives a demerit point. The ICC penalized the transportation for being excessively bowling-friendly, raising concerns astir aboriginal matches astatine the venue.

Read Entire Article