Authored by: ഋതു നായർ|Samayam Malayalam•18 Jun 2025, 9:08 am
അമ്മുവും അപ്പുവും തമ്മിൽ സഹോദരി സഹോദര ബന്ധം ആണ് പ്രണവിന് ജർമ്മനികാരിയുമായിട്ടാണ് പ്രണയം; യാത്രകൾ കൊണ്ട് ജീവിതത്തെ മാറ്റിമറിച്ചു മോനെന്ന് സുചിത്രയും
മോഹൻലാൽ സുചിത്ര (ഫോട്ടോസ്- Samayam Malayalam) മകന്റെ ഇഷ്ടത്തെ കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകൾ
അപ്പു ചെറുപ്പം മുതൽക്കേ ഇങ്ങനെ ആയിരുന്നു. ഭയങ്കര ഔട്ട് ഡോർ പേഴ്സൺ ആയിരുന്നു. ട്രക്കിങ് മൂപ്പർക്ക് ചെറുപ്പം മുതൽക്കേ പ്രിയം ആയിരുന്നു. കാരണം ചെറുപ്പം മുതൽക്കേ ഊട്ടിയിലെ ഇന്റർനാഷണൽ സ്‌കൂളിൽ ആണ് വിദ്യാഭ്യാസവും. അവിടെ ഉള്ള കുട്ടികൾ ഇങ്ങനെ ആണ് ചെറുപ്പം മുതൽക്കേ ട്രക്കിങ് ഒക്കെ ആണ് കമ്പം. ഒരുപക്ഷെ ചെറുപ്പം മുതൽക്കേ അങ്ങനെയുള്ള ലൈഫ് സ്റ്റൈൽ ആയിരുന്നതുകൊണ്ടാകണം പ്രണവും ഇങ്ങനെ ആയത്.17 വയസ് ഉള്ളപ്പോൾ ആണ് ഹിമാലയത്തിലേക്ക് പോകണം എന്ന് പറയുന്നത്. എന്റെ ഒരു സുഹൃത്ത് ഡൽഹിയിൽ ഉണ്ട് അവർ ഹെൽപ്പ് ചെയ്യാം എന്ന് പറഞ്ഞിരുന്നു, എന്നാൽ അത് വേണ്ട ഞങ്ങൾ ഒറ്റക്ക് പോകാം എന്ന് പറഞ്ഞു പോകുന്നതും അവൻ ആണ്. അങ്ങനെ ആദ്യ ഹിമാലയൻ യാത്ര അവനും സുഹൃത്തും ഒറ്റക്ക് ആണ് നടത്തിയത്. യാത്രാനുഭവങ്ങൾ ഒക്കെ എന്നോട് പറയും. അന്ന് മുതൽക്കേ തുടങ്ങിയത് ആണ് പ്രേമം. നാട്ടിൽ വരുമ്പോൾ എന്നോട് പറയും എന്നല്ലാതെ അവന്റെ യാത്രകൾ എപ്പോൾ തീരും എന്ന് അറിയില്ല; സുചിത്ര പറയുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.
ALSO READ: മാധവേട്ടനായിരുന്നു എല്ലാർക്കും! എനിക്ക് ഒരിക്കലും മറക്കാനാകില്ല ആ ദിവസങ്ങൾ ഒന്നും; കാവ്യയുടെ അച്ഛന്റെ ഓർമ്മയിൽ അനൂപ്ഓസ്‌ട്രേലിയയിൽ പഠിച്ച ആളാണ് പ്രണവ്. ഫിലോസഫി പഠിച്ച ശേഷം എന്നാൽ ഇനി ടീച്ചിങ്ങിലേക്ക് പോകും എന്നാണ് പേരന്റ്സ് ആയ സുചിത്രയും മോഹൻലാലും കരുതിയത്. ഒരിക്കലും മക്കളെ പഠനത്തിന്റെ കാര്യത്തിൽ എന്നല്ല ഒരു കാര്യത്തിലും നിർബന്ധിക്കുന്ന ആളുകൾ അല്ല തങ്ങൾ എന്ന് പലവട്ടം ഇരുവരും പറഞ്ഞിട്ടുണ്ട്.
മക്കൾക്ക് രണ്ടാൾക്കും രണ്ടു ടേസ്റ്റ് ആണ്. ഒരാൾക്ക് അഭിനയം ഇഷ്ടമാണ് എന്ന് കരുതി അതൊരു പ്രൊഫഷൻ ആക്കാൻ ആഗ്രഹമുണ്ടോ എന്ന് സംശയമെന്നും സുചിത്ര ഈ അടുത്തിടക്ക് പറഞ്ഞിരുന്നു.
മക്കളിൽ ഒരാളെ ഡോക്ടർ ആക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ അവരുടെ ഇഷ്ടങ്ങൾ വ്യത്യസ്തമാണ്. അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ജീവിതമല്ലെ നമ്മൾ നൽകേണ്ടത്- സുചിത്രയുടെ ഈ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയുടെ ഇഷ്ടം നേടുകയാണ്,





English (US) ·