ബോൾ മാറ്റണമെന്ന ആവശ്യവുമായി ഋഷഭ് പന്ത്, ബുമ്ര അഭ്യർഥിച്ചിട്ടും അടുക്കാതെ അംപയർ‍; വലിച്ചെറിഞ്ഞ് രോഷപ്രകടനം- വിഡിയോ

7 months ago 6

ഓൺലൈൻ ഡെസ്ക്

Published: June 22 , 2025 09:07 PM IST

1 minute Read

 X@ICC
അംപയറുമായുള്ള തർക്കത്തിനൊടുവിൽ ബോൾ വലിച്ചെറിയുന്ന പന്ത്. Photo: X@ICC

ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങൾ. ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നതിനിടെ ബോൾ മാറ്റണമെന്ന ആവശ്യവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് അംപയറെ സമീപിക്കുകയായിരുന്നു. അംപയറുമായി കുറച്ചു നേരം സംസാരിച്ചെങ്കിലും ബോൾ മാറ്റുന്നതിൽ അനുകൂല തീരുമാനമല്ല ലഭിച്ചത്. ആവശ്യം തള്ളിയതോടെ ഋഷഭ് പന്ത് രോഷത്തോടെ ബോള്‍ വലിച്ചെറിഞ്ഞു. 

ബോളിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടി പേസർ ജസ്പ്രീത് ബുമ്രയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അംപയറോട് ഏറെ നേരം സംസാരിച്ചിട്ടും ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഋഷഭ് പന്ത് നടത്തിയത്. 178 പന്തുകൾ നേരിട്ട വിക്കറ്റ് കീപ്പർ ബാറ്റർ 134 റൺസെടുത്താണു പുറത്തായത്. 12 ഫോറുകളും ആറു സിക്സുകളും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. 

ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കൂടുതൽ സിക്സുകളെന്ന റെക്കോർഡിൽ പന്ത് രോഹിത് ശർമയെ പിന്തള്ളി. പന്തിന് 62 സിക്സുകളാണുള്ളത്. 40 മത്സരങ്ങൾ കളിച്ച രോഹിത് 56 സിക്സുകളാണു സ്വന്തമാക്കിയിട്ടുള്ളത്. പന്ത് 35 മത്സരങ്ങളിൽനിന്നാണ് നേട്ടത്തിലെത്തിയത്. ആദ്യ ഇന്നിങ്സിൽ 471 റൺസെടുത്താണ് ഇന്ത്യ പുറത്തായത്.

English Summary:

Rishabh Pant loses his chill aft umpire denies shot change

Read Entire Article