Published: June 24 , 2025 06:04 PM IST
1 minute Read
ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിടെ അംപയറോടു തർക്കിച്ചതിനും ബോൾ വലിച്ചെറിഞ്ഞതിനും ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെതിരെ നടപടി. അച്ചടക്കം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണു താരത്തിനെതിരെ നടപടിയെടുത്തത്. അംപയറുടെ തീരുമാനത്തോട് എതിർപ്പു പ്രകടിപ്പിച്ചതിന് ഋഷഭ് പന്തിനെതിരെ ഒരു ഡിമെറിറ്റ് പോയിന്റ് ചുമത്തും.
ഋഷഭ് പന്ത് പിഴവ് സംഭവിച്ചതായി അംഗീകരിച്ചെന്ന് ഐസിസി അറിയിച്ചു. ബോൾ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് മത്സരത്തിന്റെ മൂന്നാം ദിവസം ഋഷഭ് പന്ത് അംപയറെ സമീപിച്ചത്. ബോൾ പരിശോധിച്ച ശേഷം കളി തുടരാൻ അംപയർ നിർദേശിക്കുകയായിരുന്നു. അംപയറുമായി കുറച്ചു നേരം സംസാരിച്ചെങ്കിലും ബോൾ മാറ്റുന്നതിൽ അനുകൂല തീരുമാനമല്ല ലഭിച്ചത്.
ആവശ്യം തള്ളിയതോടെ ഋഷഭ് പന്ത് രോഷത്തോടെ ബോള്‍ വലിച്ചെറിഞ്ഞു. ബോളിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടി പേസർ ജസ്പ്രീത് ബുമ്രയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അംപയറോട് ഏറെ നേരം സംസാരിച്ചിട്ടും ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. ജസ്പ്രീത് ബുമ്രയ്ക്കെതിരെയും ഗില്ലിനെതിരെയും നടപടിയൊന്നും എടുത്തിട്ടില്ല.
English Summary:








English (US) ·