Published: October 04, 2026 03:34 PM IST
2 minute Read
കൊൽക്കത്ത ∙ ബ്രസീലിനെതിരെ സൗഹൃദ ഫുട്ബോൾ മത്സരത്തിന് ഇറങ്ങിയപ്പോൾ ഇന്ത്യ വിജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ ബ്രസീൽ 4-0ന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യക്കാർക്ക് ആഘോഷിക്കാൻ ഗോളുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ചില നിമിഷങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഇന്ത്യൻ മധ്യനിര താരവും മലയാളിയുമായ സഹൽ അബ്ദുൽ സമദ്, ബ്രസീൽ താരം ഡഗ്ലസ് സാന്റോസിന്റെ കാലുകൾക്കിടയിലൂടെ പന്ത് തട്ടിയകറ്റിയ (നട്മെഗ്) ആ മാന്ത്രിക നിമിഷം. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മത്സരശേഷം ഇന്ത്യൻ ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സംഭവമായി ഇതു മാറി.
What you should work next
സഹതാരത്തിന് പാസ് നൽകാനുള്ള ഡഗ്ലസ് സാന്റോസിന്റെ ശ്രമം പാളിയതോടെ സഹൽ, പന്ത് പിടിച്ചെടുക്കുയായിരുന്നു. എന്നാൽ പന്ത് പൂർണമായും നിയന്ത്രണത്തിലാക്കാൻ സഹലിന് കഴിയാതിരുന്നതോടെ മൈതാനമധ്യത്ത് കൂട്ടപൊരിച്ചിലായി. പിന്നീട് പന്തുമായി മുന്നേറാൻ തുടങ്ങുന്നതിനിടെ ഡഗ്ലസ് സാന്റോസ് സഹലിന്റെ അടുത്തേക്ക് ഓടിയെത്തി. താരത്തെ വിദഗ്ധമായി നട്‌മെഗ് ചെയ്ത് സഹൽ മുന്നേറി. മലയാളി താരത്തിന്റെ ഉജ്വല മുന്നേറ്റം കണ്ട് ഗാലറിയിൽ ആരാധകർ ആർപ്പുവിളിച്ചു.
ഇതു കൂടാതെ നെഞ്ചിലേറ്റാൻ തക്ക മറ്റു ചില നിമിഷങ്ങളും മത്സരത്തിലുണ്ടായിരുന്നു. വലതു വിങ്ങിൽ റയാൻ വില്യംസ് നടത്തിയ മനോഹരമായ ടേണിൽ ബ്രസീൽ പ്രതിരോധ താരം അമ്പരന്ന് നിന്നതും, ബ്രസീൽ പ്രതിരോധ കോട്ട തകർത്ത് മൻവീർ സിങ് നടത്തിയ മുന്നേറ്റവുമെല്ലാം അതിൽ ചിലതായിരുന്നു. എങ്കിലും സാന്റോസിനെതിരെ സഹലിന്റെ ‘നട്ട്‌മെഗ്' തന്നെയാണ് ആരാധകരെ അക്ഷരാർഥത്തിൽ ആവേശത്തിലാഴ്ത്തിയത്. ബ്രസീലിനെതിരായ മത്സരത്തിൽ സഹൽ ഉൾപ്പെടെ നാലു മലയാളി താരങ്ങളാണ് കളിച്ചത്. ആഷിഖ് കുരുണിയൻ, ബിജോയ് വർഗീസ് എന്നിവർ ആദ്യ ഇലവനിലും മുഹമ്മദ് സനാൻ രണ്ടാം പകുതിയിൽ പകരക്കാരനായും ഇറങ്ങി.
NUTMEG! 👀 Abdul Sahal Samad bringing the samba to the Samba Boys! 🕺 Watch #INDvBRA LIVE NOW connected Sony Sports Network TV channels, Sony Aath & Sony LIV. #SonySportsNetwork #SonyLIV #SonyAATH #IndiaKiSabseBadiParty https://t.co/QfW44Pa7ii
— Sony Sports Network (@SonySportsNetwk) October 3, 2026ചോരുന്ന ഗോൾമുഖം4 പ്രതിരോധതാരങ്ങളും 5 മിഡ്ഫീൽഡർമാരും ഒരു സ്ട്രൈക്കറുമായാണ് ഇന്ത്യയിറങ്ങിയത്. എന്നാൽ 4–3–3 ക്ലാസിക്കൽ ബ്രസീലിയൻ ഫോർമേഷനിലായിരുന്നു കാനറികളുടെ രംഗപ്രവേശം. തുടക്കം മുതൽ കാനറിപ്പടയ്ക്കായിരുന്നു മേൽക്കൈ. മാത്രമല്ല, ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് ഇന്നലെ മികച്ച ദിവസമായിരുന്നുമില്ല. ഇന്ത്യയ്ക്കെതിരെ പിറന്ന ബ്രസീലിന്റെ ആദ്യ രണ്ടു ഗോളുകളും ഗുർപ്രീതിന്റെ കയ്യിൽ തട്ടിയശേഷമാണു ഗോൾവല കുലുക്കിയത്. 28–ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. വലതുവിങ്ങിൽ മത്തേയസീഞ്ഞോയുടെ പാസ് സ്വീകരിച്ച എസ്തേവായോ, പ്രതിരോധതാരങ്ങളെ വെട്ടിച്ചു ഷോട്ടുതിർത്തു.
ഗുർപ്രീതിന്റെ കയ്യിൽ തട്ടി പന്ത് വലയിൽ. എസ്തേവായോയിൽനിന്നുള്ള ത്രൂ പാസ് സ്വീകരിച്ചു പെഡ്രോ തൊടുത്ത ഷോട്ട് വീണ്ടും ഗുർപ്രീതിന്റെ തടസ്സം മറികടന്നു വലകുലുക്കി. രണ്ടാം പകുതിയിൽ ഇന്ത്യൻ താരത്തിന്റെ മിസ്പാസിൽ നിന്നാണു മൂന്നാം ഗോൾ പിറക്കുന്നത്. ഇടതുവിങ്ങിൽ ഡഗ്ലസ് സാന്റോസ് തട്ടിയെടുത്ത പന്ത്, പെഡ്രോയിലൂടെ സാമുവൽ ലിനോയിലേക്ക്. പന്തുകിട്ടിയ ലിനോ സെക്കൻഡ് പോസ്റ്റി ലേക്കു പായിച്ചു. ഗോളിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല; ബ്രസീലിന്റെ മൂന്നാം ഗോൾ. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ ലിനോ തന്റെ രണ്ടാം ഗോളും നേടി സ്കോർ നാലിലേക്കുയർത്തി.
മധ്യനിര എവിടെ5 മിഡ്ഫീൽഡർമാരെയാണു പരിശീലകൻ ഖാലിദ് ജമീൽ ഇന്ത്യയ്ക്കായി നിയോഗിച്ചത്. എന്നാൽ ഇവരെ ബ്രസീലിയൻ താരങ്ങൾ തീർത്തും അപ്രസക്തരാക്കിയെന്നു പറയാം. ഇന്ത്യൻ ബോക്സിനു മുൻപിൽ പല സന്ദർഭങ്ങളിലും 5 ബ്രസീലിയൻ മുന്നേറ്റതാരങ്ങളെ കാണാമായിരുന്നു. മത്സരത്തിലുടനീളം പലതവണ കൗണ്ടർ അറ്റാക്കുകൾക്ക് ഇന്ത്യ ശ്രമിച്ചെങ്കിലും അതൊന്നുംതന്നെ നിശ്ചയിച്ചുറപ്പിച്ച നീക്കങ്ങളായിരുന്നില്ല. ഒരുപാടോടി. പക്ഷേ, ഒന്നും നടന്നില്ല.
English Summary:






English (US) ·