ബ്രഹ്മമുഹൂർത്തത്തിൽ ചരിത്ര നിമിഷം; രാമായണം ട്രെയിലർ വ്യാഴാഴ്ച പുലർച്ചെ 4:15-ന് പുറത്തിറങ്ങും!

1 month ago 4
ഇന്ത്യൻ സിനിമാ ലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ' രാമായണം ' ട്രെയിലർ റിലീസിനൊരുങ്ങുന്നു. സാധാരണ പ്രമോഷൻ രീതികളിൽ നിന്ന് വേറിട്ടുനിന്ന്, തികച്ചും ആത്മീയവും പവിത്രവുമായ സമയമെന്ന് കരുതപ്പെടുന്ന 'ബ്രഹ്മമുഹൂർത്തത്തിലാണ്' നിർമ്മാതാക്കൾ ട്രെയിലർ പുറത്തുവിടുന്നത്. വ്യാഴാഴ്ച (ജൂലൈ 30) പുലർച്ചെ 4:15-നാണ് ട്രെയിലർ ആഗോളതലത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.

വെറുമൊരു സിനിമാ പ്രചാരണത്തിനപ്പുറം രാമായണമെന്ന പുരാതന ഭാരതീയ ഇതിഹാസത്തോടുള്ള ആദരവായിട്ടാണ് ഈ സമയക്രമത്തെ അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. മാനവിക ചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസത്തെ ബിഗ് സ്ക്രീനിലേക്ക് എത്തിക്കുമ്പോൾ അതിന് പിന്നിലുള്ള അർപ്പണബോധവും ഭക്തിയും സത്യസന്ധതയും പ്രകടമാക്കുകയാണ് ഈ തീരുമാനത്തിലൂടെ അണിയറപ്രവർത്തകർ.

Samayam Malayalamസ്‌നേഹിക്കുന്നവരെ നെഞ്ചോടു ചേര്‍ക്കുന്നയാള്‍, ഇന്റസ്ട്രിയിലെ ഏറ്റവും നല്ല മനുഷ്യന്‍; ദിലീപിന്റെ നന്മകള്‍ പാടി സോഷ്യല്‍ മീഡിയ
പുലർകാലത്തിന് മുന്നേ തങ്ങളുടെ സ്വപ്ന ചിത്രത്തിന്‍റെ ദൃശ്യവിരുന്ന് ലോകമെമ്പാടുമുള്ള സിനിമാസ്നേഹികൾക്കായി ദൃശ്യമാകും. വലിയ ആകാംക്ഷകൾക്കൊടുവിൽ, ദിവസത്തിന്‍റെ ഏറ്റവും പവിത്രമായ മണിക്കൂറിൽ ചരിത്രനിമിഷത്തിന് സാക്ഷിയാകാനാണ് പ്രേക്ഷകർക്ക് അണിയറപ്രവർത്തകർ അവസരമൊരുക്കിയിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തരംഗമാകുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. 2026 ദീപാവലി റിലീസായി രണ്ട് ഭാഗങ്ങളുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‍റെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തും. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരനിരയെ അണിനിരത്തിയാണ് ചിത്രം ഒരുങ്ങുന്നത്. രൺബീർ കപൂർ ശ്രീരാമനായി വേഷമിടുന്നു. സായ് പല്ലവി സീതാദേവിയായി എത്തുന്നു. ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായ കന്നഡ സൂപ്പർതാരം യഷ് ശക്തനായ രാവണനെ അവതരിപ്പിക്കുന്നു.

സണ്ണി ഡിയോൾ ഹനുമാന്‍റെ വേഷത്തിൽ സർപ്രൈസ് സാന്നിധ്യമായി ചിത്രത്തിലുണ്ടാകും. മലയാളത്തിന്‍റെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു. വർഷങ്ങൾക്ക് മുൻപ് ദൂരദർശൻ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു. ലക്‌ഷ്‍മണനായി രവി ദുബെയും, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ കപൂറും വേഷമിടുന്നു.


പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി, യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്.

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ അതിന്‍റെ എല്ലാ ആധികാരികതയോടും സാങ്കേതിക മികവോടും കൂടി ആഗോള വേദിയിൽ എത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നിർമ്മാതാവ് നമിത് മൽഹോത്രയും സംവിധായകൻ നിതേഷ് തിവാരിയും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പി ആർ ഒ : ആതിര ദിൽജിത്ത്.

Read Entire Article